25 April Thursday

രോഗവ്യാപനം 263 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കോട്ടയം 
ജില്ലയിൽ ആശങ്കയേറ്റി സമ്പർക്ക രോഗബാധിതരുടെ എണ്ണം ഉയരുന്നു. ശനിയാഴ്‌ച 263 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതിൽ 260 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം പിടിപെട്ടത്‌. ജില്ലയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ്‌ ബാധിത നിരക്കാണിത്‌. 
കോവിഡ്‌ ബോധവൽ‌ക്കരണവും പ്രതിരോധ  മുന്നറിയിപ്പുകളും വകവയ്‌ക്കാതെ ജനം ഇടപെടുന്നതിന്റെ തെളിവാണ്‌ നിരക്ക്‌ ഉയരുന്നതെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറയുന്നു. രോഗബാധിതരാകുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും അടുത്ത ദിവസങ്ങളിൽ വൻ വർധനയാണ്.‌  
  3719 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളാണ്‌ പുതിയതായി ലഭിച്ചത്‌. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേരും കോവിഡ് ബാധിതരായി. 
  വാഴപ്പള്ളി- 34,  കോട്ടയം-26 , ഏറ്റുമാനൂർ -20, പാമ്പാടി- 13, പനച്ചിക്കാട്- 11, കുറിച്ചി -10, മാടപ്പള്ളി- 9, അയ്മനം -8, കറുകച്ചാൽ, പുതുപ്പള്ളി- 7 വീതം, കങ്ങഴ, പാലാ - 6 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രോഗം ഭേദമായ 116 പേർകൂടി ആശുപത്രി വിട്ടു. നിലവിൽ 2587 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7355 പേർ രോഗബാധിതരായി. 4765 പേർ രോഗമുക്തി നേടി. 19,927 പേർ ക്വാറന്റൈനിൽ കഴിയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top