20 April Saturday

കോവിഡ്‌ പരിശോധനയ്‌ക്ക്‌ കിയോസ്‌ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കോട്ടയം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രാഥമിക, കുടുംബ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സ്രവ പരിശോധനയ്‌ക്ക്‌ കിയോസ്‌കുകൾ സ്ഥാപിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിൽ 20ഓളം കേന്ദ്രങ്ങൾക്കാണ് കിയോസ്‌ക്‌ നൽകുക. ജില്ലാതല ഉദ്ഘാടനം കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്‌ ഷക്കീല നസീർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ റിജോ വാളാന്തറ, സ്റ്റാൻഡിങ്‌ കമ്മിറ്റി  ചെയർപേഴ്സൺമാരായ മേഴ്സി വെട്ടിയാങ്കൽ, വിദ്യ രാജേഷ്, പഞ്ചായത്തംഗം നൈനാച്ചൻ വാണിയപ്പുരയ്ക്കൽ, മെഡിക്കൽ ഓഫീസർ രജേശ്വർ, എച്ച്ഐ രാജേഷ് രാജു എന്നിവർ പങ്കെടുത്തു.
മൊബൈൽ പരിശോധന ക്ലിനിക്കുകൾക്കായി പതിനാറ് വാഹനങ്ങളും ജില്ലാ പഞ്ചായത്ത് വാടകയ്‌ക്കെടുത്ത്‌ ആരോഗ്യ വകുപ്പിന് കൈമാറി. കോട്ടയം ജനറൽ ആശുപത്രിയിലേക്ക് ബസും കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top