26 April Friday

പ്രതിരോധിക്കാൻ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
കോട്ടയം 
കോവിഡിന്റെ ആദ്യവരവിൽ ശക്തമായ പ്രതിരോധം തീർത്ത ജില്ലാ പൊലീസ് രണ്ടാം തരംഗത്തിലും പ്രതിരോധം ശക്തമാക്കുന്നു. വാഹനപരിശോധന, മാസ്‌ക്‌ പരിശോധന, ബോധവത്കരണം എന്നിവ അടക്കമുള്ള വലിയ ഉത്തരവാദിത്വമാണ്‌ പൊലീസ്‌ ഏറ്റെടുത്തിരിക്കുന്നത്‌.  
നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൂന്നു വീതം സ്ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ചു . ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അടക്കം 165 സംഘമാണ്‌  ജില്ലയിലെമ്പാടും പരിശോധനയും ബോധവത്കരണവുമായി രംഗത്തുണ്ടാകുക . മാസ്കില്ലാത്തവരിൽ നിന്നും കർശനമായി പിഴ ഈടാക്കാൻ തിരുമാനിച്ചിട്ടുണ്ട് . മാസ്ക് ധരിക്കുന്നതിനു നൽകിയിരുന്ന ഇളവുകൾ പൂർണമായും എടുത്തു കളഞ്ഞു. കാറുകളിൽ സഞ്ചരിക്കുന്നവരും , പൊതു സ്ഥലത്ത് ഇടപഴകുന്നവരുമെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണം. ഓരോ പൊലീസ് സ്റ്റേഷൻ പരി ധിയിലുമുള്ള കടകളിലും സ്ഥാപനങ്ങളിലും പൊലീസ് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും.
ഇവിടങ്ങളിൽ എത്തുന്നവരും, ജീവനക്കാരും മാസ്ക് ധരിക്കുന്നുണ്ടെന്നും, ഇവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യും. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പുതുതായി രൂപീകരിച്ചിരിക്കുന്ന സ്ക്വാഡിന് ഓരോ ദിവസവും പരിശോധിക്കേണ്ട കടകളുടെ എണ്ണവും ആളുകളുടെ എണ്ണവും നൽകിയിട്ടുണ്ട്. ഈ സ്ക്വാഡുകൾ പരിശോധന കൃത്യമായി നടത്തി അതത് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ഓരോ ദിവസത്തെയും റിപ്പോർട്ട് അയച്ചു നൽകണം. ഇത് ജില്ലാ പൊലീസ് മേധാവി പരിശോധിക്കും. ഒരാഴ്ചകൊണ്ട് ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥാപനങ്ങളിലും ജാഗ്രതാ നിർദേശം എത്തിക്കുന്നതിനാണ് നീക്കം. 
കൃത്യമായ ഇടവേളകളിൽ പൊലീസ് സംഘം സ്ഥാപനം പരിശോധിച്ച് ബോധവത്കരണ സന്ദേശം കൈമാറും. ഒരു മേഖലയിലും ഇളവുകളുണ്ടാകാതെയും രണ്ടാം തരംഗത്തിൽ പൊലീസിന്റെ പ്രതിരോധം. ഹോട്ടലുകളും തട്ടുകടകളും അടയ്ക്കുന്നുണ്ടെന്നു ഉറപ്പാക്കാം, അനാവശ്യമായ കൂടിച്ചേരലുകൾക്കെതിരേയും കർശന നടപടിയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top