26 April Friday

സിറ്റൗട്ടിൽ വിരിച്ച 
ഗ്രാനൈറ്റ്‌ മഴവെള്ളം വീണ് നിറം മാറി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
കടുത്തുരുത്തി
കഴിഞ്ഞദിവസം പെയ്ത മഴയിൽ വീടിന്റെ സിറ്റൗട്ടിൽ വിരിച്ച ഗ്രാനൈറ്റിന്റെ നിറംമാറി. കെ എസ് പുരം പുഴക്കരോട്ട് ടോജി ഫിലിപ്പിന്റെ വീട്ടിലാണ് സംഭവം. ശനി രാത്രി പെയ്ത മഴയിൽ സിറ്റൗട്ടിന്റെ ഏറ്റവും താഴത്തെ സ്റ്റെപ്പിൽ മഴവെള്ളം വീണിടത്താണ്‌ വെള്ള നിറമായത്. രണ്ട് ദിവസം മുൻപ് പെയ്ത മഴയിലും ഇതേ സംഭവം ഉണ്ടായെങ്കിലും അത് മുറ്റത്ത് വിരിച്ച മെറ്റലിന്റെ പൊടി വീണതാണെന്ന് കരുതി കഴുകി കളഞ്ഞിരുന്നു. പക്ഷേ ഇത്തവണത്തെ മഴയിൽ നിറം മാറിയ സ്ഥലം കഴുകിയിട്ടും വെള്ളനിറം മാറുന്നില്ല. ഷാംപൂ ചേർത്ത വെള്ളം പവർവാഷ് ഉപയോഗിച്ച് അടിച്ചാൽ മാത്രമാണ് പഴയനിറത്തിലേക്ക് മാറുന്നത് എന്ന് ടോജി പറയുന്നു. 
  തെന്നിവീഴാതെയിരിക്കാൻ ഗ്രിപ്പുള്ള ഗ്രാനൈറ്റ് ആണ് സിറ്റൗട്ടിൽ വിരിച്ചിട്ടുത്. ഈ ഗ്രിപ്പുള്ള ഭാഗത്തെ ചെറിയ കുഴികളിൽ മഴവെള്ളം കെട്ടി നിന്നാണ് നിറം മാറ്റം. മൂന്ന് മാസമേ ആയിട്ടുള്ളു ടോജിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top