16 April Tuesday
പ്രതിദിനം രണ്ടായിരം കടന്ന് രോഗികൾ

വ്യാപനം തീവ്രം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കോട്ടയം
ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ബുധനാഴ്ച 2,333 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 38 ആരോഗ്യ പ്രവർത്തകരുമുണ്ട്. 694 പേർ രോഗമുക്തരായി. 5,974 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 
   രോഗം ബാധിച്ചവരിൽ 1,122 പുരുഷൻമാരും 957 സ്ത്രീകളും 219 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 298 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 9,923 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 3,59,890 പേർ കോവിഡ് ബാധിതരായി. 3,44,904 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 27,480 പേർ ക്വാറന്റൈനിൽ കഴിയുന്നു.
   കോട്ടയം നഗരസഭാ പരിധിയിലാണ്‌ ബുധനാഴ്‌ച ഏറ്റവുമധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌ –- 310. എരുമേലി -97, ചങ്ങനാശേരി 83, ചിറക്കടവ് -75, മുണ്ടക്കയം -65, വിജയപുരം -58, രാമപുരം -57, പാലാ, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി -53, ഏറ്റുമാനൂർ -52, വൈക്കം -50 എന്നിവിടങ്ങളാണ്‌ രോഗികളുടെ എണ്ണം അമ്പതിൽ കൂടിയ മറ്റു പ്രദേശങ്ങൾ. ഏറ്റവും കുറവ്‌ കുമരകം പഞ്ചായത്തിലാണ്‌ –- 2. 
   രോഗികളുടെ എണ്ണം വീണ്ടും രണ്ടായിരം കടന്നതോടെ ജില്ല കൂടുതൽ ജാഗ്രതയിലാണ്‌. മാസ്‌ക്‌, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം കൂടുതൽ കർശനമാക്കും. ജില്ലാ ഭരണകാര്യാലയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. 
    സാമൂഹിക, രാഷ്ര്‌ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്കേ പങ്കെടുക്കാൻ അനുമതിയുള്ളൂ. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കും കുത്തനെ കൂടി. ചൊവ്വാഴ്‌ച ടിപിആർ 34.11 ശതമാനമായിരുന്നത്‌ ബുധനാഴ്‌ച 39.05 ആയി ഉയർന്നു. അടിയന്തര സാഹചര്യത്തിൽ സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ തുറക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top