20 April Saturday

ജില്ലയിലും പുരോഗതിയുടെ പൊൻതിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

 മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള എൽഡിഎഫ‌് സർക്കാർ 1000 ദിനങ്ങൾ പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തൊട്ടാകെ കൈവരിച്ചത‌് ഏറെ വികസന നേട്ടങ്ങൾ. ശ്രദ്ധേയവും ജനങ്ങൾക്ക‌് ഏറെ ഗുണകരവുമായ ഒട്ടേറെ പദ്ധതികൾ ജില്ലയിലും നടപ്പാക്കി. എംസി റോഡിന്റെ നവീകരണവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ നവീകരണവും ഉൾപ്പെടെയുളള വികസന നേട്ടങ്ങൾ ഇതിൽപ്പെടുന്നു. ജില്ലയിലെ എല്ലാ ബ്ലോക്ക് –- ഗ്രാമ പഞ്ചായത്തുകളും ഐഎസ്ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്നുവെന്ന വലിയ നേട്ടവുമുണ്ട‌്.

 ഓരോ വിഭാഗത്തിലെയും പ്രധാന പദ്ധതികൾ ഇങ്ങനെ: 
കോട്ടയം ജനറൽ ആശുപത്രി–-252.94 ലക്ഷം രൂപ ചെലവഴിച്ച് ഒപി നവീകരണം പുരോഗമിക്കുന്നു, ഡയാലിസിസ് യൂണിറ്റ് ലഭിച്ചു, പുതിയ പവർ ലോൺട്രി മെഷീൻ സ്ഥാപിച്ചു, പുതിയ അൾട്രാ സൗണ്ട് സ്കാനിങ‌് സ്ഥാപിച്ചു, എംആർഎൽ പുതിയ കെട്ടിടത്തിന് 23 ലക്ഷം ലഭിച്ചു, ബഹുനില കെട്ടിട നിർമാണത്തിന് 210 കോടി രൂപയുടെ ഡിപിആർ കിഫ്ബിക്ക് സമർപ്പിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ–-71  പഞ്ചായത്തുകൾ ഐഎസ്ഒ നിലവാരത്തിലേക്ക്.
വ്യവസായ വകുപ്പ്–-ഇഎസ്എസ് സംരംഭകത്വ സഹായ പദ്ധതിയിൽ 34 യൂണിറ്റുകൾക്ക് 163 ലക്ഷം രൂപ നൽകി, 40 ലക്ഷം ഉടൻ അനുവദിക്കും, കൈത്തറി മേഖലയിൽ 16 സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തു, 91 സംരംഭകർക്ക് ഇൻഷുറൻസ് പദ്ധതി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 33 സംരംഭകത്വ വികസന ക്ലബുകൾ, യുവ വീവ് പദ്ധതി നടപ്പാക്കി, സ്കൂൾ യൂണിഫോമിന് 58060.75 മീറ്റർ തുണി നിർമിച്ചു.
പട്ടികവർഗ വികസന വകുപ്പ്–-മഴക്കെടുതിയിൽപ്പെട്ട 26 പട്ടികവർഗക്കാർക്ക് പുതിയ വീട് നിർമാണം പുരോഗതിയിൽ,  ലൈഫ് മിഷൻ 101 പേർക്ക് 1.78 കോടി അനുവദിച്ചു നൽകി. 97 വീടുകൾ പൂർത്തീകരിച്ചു, ജനനി സുരക്ഷാ പദ്ധതി 19.47 ലക്ഷം വിനിയോഗിച്ചു, 216 പേർക്ക് അടിയന്തര ചികിത്സാ ധനസഹായമായി 9.65 ലക്ഷം,  23 പേർക്ക് ദുരിതാശ്വാസ ധനസഹായം 6.05 ലക്ഷം.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം–-കോട്ടയം ദന്തൽ കോളേജിൽ 350 ലക്ഷം രൂപയുടെ പുതിയ ക്വാർട്ടേഴ്സ് നിർമാണം പൂർത്തീകരിച്ചു, കോട്ടയം ആർഐടിയിൽ 3.23 കോടിയുടെ ക്വാർട്ടേഴ്സ് നിർമാണം പൂർത്തീകരിച്ചു, നാട്ടകം ഗവ. പോളിടെക‌്നിക് കോളേജിൽ 5.30 കോടി വിനിയോഗിച്ച് അഡീഷണൽ ബ്ലോക്ക് നിർമിച്ചു, കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ 16.66 കോടി ചെലവ് വരുന്ന ഏഴുനില കെട്ടിടത്തിന്റെ നാലുനില പൂർത്തികരീച്ചു, ആർപ്പൂക്കര തൊണ്ണംകൂഴി ഗവ. എൽപി സ്കൂളിൽ പുതിയ കെട്ടിടത്തിന് 100 ലക്ഷം രൂപ  അനുവദിച്ചു.
പുഞ്ച സ്പെഷ്യൽ–-11.83 കോടി രൂപ പമ്പിങ‌് സബ്സിഡി വിതരണം ചെയ്തു. പിഡബ്ല്യൂഡി റോഡ്സ്–-29 പ്രവൃത്തികൾക്ക് 2966.99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു, എംഎൽഎ എഡിഎസ് പ്രവൃത്തികൾക്ക്(2 എണ്ണം) 186 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു, പ്രളയാനന്തര അറ്റകുറ്റപ്പണികൾക്ക്(75 എണ്ണം) 827.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. 48 പ്രവൃത്തികൾ പൂർത്തീകരിച്ചു. 27 പ്രവൃത്തികൾ പൂരോഗമിക്കുന്നു,  പ്രളയാനന്തര പുനരുദ്ധാരണത്തിന് 21 പ്രവൃത്തികൾക്ക് 49 കോടിയുടെ ഭരണാനുമതി ലഭിച്ചു, പ്രളയാനന്തര പുനരുദ്ധാരണം മൂന്നാം ഘട്ടത്തിൽ 140 പ്രവൃത്തികൾക്ക് 14.85 കോടിയുടെ ഭരണാനുമതി ലഭിച്ചു.
മോട്ടോർ വാഹനവകുപ്പ്–-2.30 കോടി രൂപ ചെലവിൽ ഉഴവൂർ സബ്റീജണൽ ട്രാൻസ്പോർട്ട‌് ഓഫീസ് നിർമാണം പുരോഗമിക്കുന്നു, 36.5 ലക്ഷം രൂപ ചെലവിൽ കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫീസ് പൂർത്തീകരണത്തിലേക്ക്.
സഹകരണ വകുപ്പ്–-പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെയർ ഹോം പദ്ധതിയിൽ 83 വീടുകൾ നിർമാണ പുരോഗതിയിൽ, 281.72 ലക്ഷം രൂപയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചു, 82.21 കോടി രൂപയുടെ കെഎസ്ആർടിസി പെൻഷൻ സഹകരണസംഘങ്ങൾ വഴി വിതരണംചെയ്തു.
ദാരിദ്ര്യലഘൂകരണ വിഭാഗം–-മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ എല്ലാ ബ്ലോക്കിലും ഒരു ഇഷ്ടിക നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിന് നടപടികളായി, 71 പഞ്ചായത്തുകളിലായി 1433984 വൃക്ഷതൈകൾ ഉൽപ്പാദിപ്പിച്ചു, തൊഴിൽദിനങ്ങൾ 44 ലക്ഷമായി ഉയർത്തി, 52 അങ്കണവാടികൾ നിർമിക്കുന്നതിന് അനുമതി, പിഎംഎവൈ(ജി) പദ്ധതിയിൽ 603 വീടുകൾ അനുവദിച്ചു. 552 വീടുകൾ
പൂർത്തീകരിച്ചു, നബാർഡ് ആർഐഡിഎഫ് 85 ലക്ഷം ചെലവഴിച്ചു, എൽഇഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 90 ലക്ഷം ചെലവഴിച്ചു, നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ 10 കോടി ചെലവഴിച്ചു.
കൃഷി വകുപ്പ്–-170.88 ഹെക്ടർ സ്ഥലത്ത് നെൽകൃഷിക്ക് 1463.52 ലക്ഷം രൂപ ധനസഹായം നൽകി,  200 ഹെക്ടറിൽ കരനെൽകൃഷിക്ക് 27.2 ലക്ഷം രൂപ വിതരണം ചെയ്തു, തരിശുരഹിത കോട്ടയം പദ്ധതിയിൽ 1585 ഹെക്ടറിൽ നെൽകൃഷി ആരംഭിച്ചു. 475.5 ലക്ഷം രൂപ വിനിയോഗിച്ചു, പച്ചക്കറി കൃഷിക്ക് 1575000 കിറ്റുകൾ വിതരണം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top