02 July Wednesday
ദേശാഭിമാനി പ്രചാരണം

വരിസംഖ്യ ഏറ്റുവാങ്ങൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
 
കോട്ടയം
ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സിപിഐ എം  ചേർത്ത വാർഷിക വരിസംഖ്യയും ലിസ്‌റ്റും ഞായർ, തിങ്കൾ ദിവസങ്ങളിൽ ഏരിയതല യോഗങ്ങളിൽ ഏറ്റുവാങ്ങും.    
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ്‌ ഏറ്റുവാങ്ങുന്നത്‌. 
സെപ്‌തംബർ ഒന്നിനാണ്‌ പ്രചാരണം ആരംഭിച്ചത്‌. ഓരോ പാർടി ബ്രാഞ്ചുകളും 30 വീതം വാർഷിക വരിക്കാരെ കണ്ടെത്തിയാണ്‌ പ്രചാരണം ഏറ്റെടുത്തത്‌. വർഗ ബഹുജന സംഘടനകളും വരിക്കാരെ ചേർക്കാൻ പരിപാടികൾ ഏറ്റെടുത്തു.  
 ഞായർ പകൽ മൂന്നിന്‌ തലയോലപ്പറമ്പ്‌ ഏരിയ കമ്മിറ്റി ഓഫീസിൽ വൈക്കം, തലയോലപ്പറമ്പ്‌ ഏരിയകളിലെയും നാലിന്‌ കടുത്തുരുത്തിയിലും അഞ്ചിന്‌ ഏറ്റുമാനൂരിലും മന്ത്രി വി എൻ വാസവൻ വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങും. ജില്ലാ സെക്രട്ടറി എ വി റസൽ യോഗങ്ങളിൽ പങ്കെടുക്കും. തിങ്കൾ പകൽ മൂന്നിന്‌ പാലാ ഏരിയ കമ്മിറ്റി ഓഫീസിൽ പൂഞ്ഞാർ, പാലാ ഏരിയകളിലെയും നാലിന്‌ കാഞ്ഞിരപ്പള്ളി, വാഴൂർ ഏരിയകളിലേത്‌ പൊൻകുന്നത്തും അഞ്ചിന്‌ ചങ്ങനാശേരിയിലും കെ ജെ തോമസ്‌ ഏറ്റുവാങ്ങും. നാലിന്‌ കോട്ടയം, പുതുപ്പള്ളി, അയർക്കുന്നം ഏരിയകളിലേത്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വൈക്കം വിശ്വൻ ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top