19 April Friday

കർഷകസമരത്തിന്‌ ഐക്യദാർഢ്യവുമായി 
വനിതകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം 28–ാം ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം
കർഷസമരത്തിന്‌‌‌ പിന്തുണ പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി ജില്ലയിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 28 ദിവസം പിന്നിട്ടു. തിങ്കളാഴ്‌ച ഇടത്‌ മഹിളാസംഘടനകളുടെ നേതൃത്വത്തിൽ സ്‌ത്രീകൾ മാത്രമായിരുന്നു സത്യഗ്രഹ സരമത്തിൽ പങ്കെടുത്തത്‌. 
നൂറ്‌ കണക്കിന്‌ സ്‌ത്രീകൾ പങ്കെടുത്തു. സത്യഗ്രഹം കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല ജിമ്മി ഉദ്‌ഘാടനം ചെയ്‌തു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ അധ്യക്ഷയായി. തങ്കമ്മ ജോർജ്‌കുട്ടി, രമാ മോഹൻ, പുഷ്‌പമണി, ഹേമലത, അഡ്വ. ഷീജ അനിൽ, അഡ്വ. ഗിരിജാ ബിജു, ഉഷാ വേണുഗോപാൽ, സി എ ഗീത, സാലി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കൃഷ്‌ണകുമാരി രാജശേഖരൻ സ്വാഗതവും കെ വി ബിന്ദു നന്ദിയും പറഞ്ഞു. ചൊവ്വാഴ്‌ച കർകഷസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി ഷാനാവാസ്‌ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top