16 April Tuesday

308 പേര്‍ക്കുകൂടി 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

കോട്ടയം 

ജില്ലയിൽ 308 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 306 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല്‌ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേർ രോഗബാധിതരായി. പുതിയതായി 2,405 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 
  രോഗം ബാധിച്ചവരിൽ 163 പുരുഷൻമാരും 118 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 109 പേർ രോഗമുക്തരായി. 5,560 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 59,982 പേർ കോവിഡ് ബാധിതരായി.  54,262 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14,096 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ 
 
കോട്ടയം -56, ചങ്ങനാശേരി -12, മാഞ്ഞൂർ, വാഴൂർ, തൃക്കൊടിത്താനം,വാഴപ്പള്ളി -10 വാകത്താനം, കങ്ങഴ, കടനാട്, ഞീഴൂർ -8 അയർക്കുന്നം, കടപ്ലാമറ്റം, ആർപ്പൂക്കര -7, കാഞ്ഞിരപ്പള്ളി, രാമപുരം, പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറിച്ചി, പായിപ്പാട്, ഏറ്റുമാനൂർ -6, കുമരകം, പാമ്പാടി, വൈക്കം, അയ്മനം, മുണ്ടക്കയം- 5, ഉഴവൂർ, കുറവിലങ്ങാട്, തീക്കോയി, തലയാഴം, പാലാ- 4, കടുത്തുരുത്തി, കിടങ്ങൂർ, ചിറക്കടവ്, തലപ്പലം, പള്ളിക്കത്തോട്, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത്, മീനച്ചിൽ, അകലക്കുന്നം -3, ഈരാറ്റുപേട്ട, തിരുവാർപ്പ്, എലിക്കുളം, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കരൂർ, കല്ലറ, വെള്ളൂർ -2, പനച്ചിക്കാട്, വിജയപുരം, കറുകച്ചാൽ, അതിരമ്പുഴ, ഉദയനാപുരം, കാണക്കാരി, നീണ്ടൂർ, പൂഞ്ഞാർ, കൊഴുവനാൽ, ചെമ്പ്, മുത്തോലി, മേലുകാവ്, മുളക്കുളം, മീനടം- 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top