29 March Friday
ജസ്‌റ്റിൻ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‌ വേണ്ടി പന്ത്‌ തട്ടും

കാൽപന്തുകളിയിലെ 
പ്രതിരോധ‘കോട്ട’യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കോട്ടയം
എസ്‌എച്ച്‌ മൗണ്ടിലെ മൈതാനത്തുനിന്നും ഗോകുലത്തിന്‌ വേണ്ടി കോട്ടകാത്ത്‌ വിജയക്കൊടി പാറിച്ച ജസ്റ്റിൻ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പന്ത്‌ തട്ടും. കോട്ടയത്തിന്റെ അഭിമാനം കാൽപന്ത്‌ കളിയിലൂടെ ലോകത്തിന്റെ നെറുകയിലെത്തിച്ച ജസ്‌റ്റിൻ കരാർ അവസാനിച്ചതോടെയാണ് ഗോകുലം വിട്ട് നോർത്ത് ഈസ്റ്റ് യുനൈറ്റഡിെന്റെ ഭാഗമായത്. ഐഎസ്എല്ലിൽ കളിക്കും. മൂന്നുമാസം മുമ്പ് കരാർ ഒപ്പിട്ടിരുന്നെങ്കിലും പ്രഖ്യാപനം വന്നത് വ്യാഴാഴ്ചയാണ്.  2017 -–- 18 ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമാണ്‌ ജസ്റ്റിൻ. ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെ താരമായി. ജസ്റ്റിൻ അംഗമായിരിക്കെ ഐ ലീഗ് ചാമ്പ്യൻഷിപ്പും ഡ്യുറന്റ്‌ കപ്പും ഗോകുലം നേടി. ഐ ലീഗിൽ ഗോളും നേടിയിരുന്നു. തുടർന്നുള്ള സീസണുകളിൽ ഗോകുലത്തിന്റെ പ്രതിരോധ നിരയിലെ വിശ്വസ്ത പോരാളിയായി. 
കോട്ടയം സിഎംഎസ് സ്കൂളിലെ പഠനകാലത്ത് ഏഴാം ക്ലാസ് മുതലാണ്‌ ജസ്‌റ്റിന്‌ ഫുട്‌ബോളിനോടുള്ള പ്രണയം തുടങ്ങുന്നത്‌. എസ്എച്ച് മൗണ്ടിലെ മൈതാനത്ത് പന്ത് തട്ടി നടന്ന ജസ്റ്റിനിലെ താരത്തെ കണ്ടെത്തിയത് പരിശീലകരായ മിഥുൻ ഘോഷും അച്ചുവും ചേർന്നാണ്.ബസേലിയോസ് കോളേജിൽ പഠിക്കുമ്പോഴാണ് ബംഗളൂരു എഫ്സി അണ്ടർ 19 അക്കാദമിയിലെത്തിയത്. വിദേശ കോച്ചുകളുടെ കീഴിൽ ഒരുവർഷത്തെ ചിട്ടയായ പരിശീലനം ലഭിച്ചു. തുടർന്നാണ് ഗോകുലം ടീമിൽ കയറിയത്. കോട്ടയം ഡിഡി ഓഫിസിൽ ക്ലർക്കായ ജസ്റ്റിൻ ജോർജ്  ചുങ്കം മള്ളൂശ്ശേരി പ്ലാത്താനം വീട്ടിൽ പി വി ജോർജുകുട്ടിയുടെയും ജെസിയുടെയും മകനാണ്. സഹോദരി ജോബിത ജോർജ് 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top