28 March Thursday
ആഹ്വാനവുമായി സംഘടനകൾ

ഭാരത് ബന്ദ്: തൊഴിലാളി വീടുകളില്‍ നാളെ 
സമരജ്വാല

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കോട്ടയം
കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ തൊഴിലാളികളുടെ വീടുകളിൽ ഞായർ  വൈകിട്ട് ഏഴ്‌ മുതൽ 7.15 വരെ സമരജ്വാല തെളിക്കും. 4000 നിർമാണ തൊഴിലാളികളുടെ വീടുകളിൽ സമരജ്വാല തെളിയുമെന്ന് നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി ജോസഫും സെക്രട്ടറി വി കെ സുരേഷ്‌കുമാറും അറിയിച്ചു.
1650 ജീവനക്കാരുടെ വീടുകളിൽ സമരജ്വാല തെളിക്കാൻ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ(സിഐടിയു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 
350 ജീവനക്കാരുടെ വീടുകളിൽ സമര ജ്വാല തെളിക്കാൻ കെഎസ്എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ സുരേഷ്‌കുമാർ കൺവൻഷൻ ഉദ്ഘാടനംചെയ്തു.
സിഐടിയു നേതൃത്വത്തിലുള്ള കള്ള് ചെത്ത് –-മദ്യ വ്യവസായ തൊഴിലാളികളുടെ വീടുകളിൽ കുടുംബസമേതം സമരജ്വാല തെളിക്കുമെന്ന് ചെത്ത് മദ്യത്തൊഴിലാളി കോ ഓർഡിനേഷൻ ജില്ലാ കൺവീനർ എ കെ മാധവൻ അറിയിച്ചു.
സഹകരണ ബാങ്ക് മേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങളിൽ നടക്കുന്ന സമരജ്വാലയിൽ എല്ലാ ജീവനക്കാരും അണിനിരക്കണമെന്ന് കേരളാ കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ പ്രശാന്തും സെക്രട്ടറി ടി എൻ മനോജും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top