23 April Tuesday

ആരോഗ്യരംഗത്ത് 
ഗുണമേന്മയും ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കോട്ടയം
അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം ഗുണമേന്മ ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യരംഗത്ത് നടപ്പാക്കുന്നതെന്ന് ആരോഗ്യ- മന്ത്രി വീണാ ജോർജ്‌. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ജെറിയാട്രിക് വാർഡ്, പൂഞ്ഞാർ ജി വി രാജ കുടുംബാരോഗ്യ കേന്ദ്രം, ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നടത്തുകയായിരുന്നു മന്ത്രി. കോവിഡ്, സികാ, നിപാ എന്നിങ്ങനെ ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ നൂറുദിനം കടന്നുപോയത്. കൂട്ടായ പ്രവർത്തനത്തിലൂടെ ശക്തമായ പ്രതിരോധം തീർക്കാൻ  ആരോഗ്യരംഗത്തിനായെന്ന്‌ മന്ത്രി പറഞ്ഞു. സഹകരണ- മന്ത്രി വി എൻ വാസവൻ, ചീഫ് വിപ്പ് എൻ ജയരാജ്, എംപിമാരായ തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി  കാപ്പൻ, മോൻസ് ജോസഫ്, സി കെ ആശ എന്നിവർ വീഡിയോ കോൺഫറൻസിലൂടെയും നേരിട്ടും ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top