25 April Thursday
ദേശാഭിമാനി ക്യാമ്പയിൻ

കൂരോപ്പട, കുമരകം സഹ. ബാങ്ക് ജീവനക്കാർ വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കോട്ടയം
കൂരോപ്പട സർവീസ്  സഹകരണ ബാങ്ക്‌ ഭരണസമിതി അംഗങ്ങളും കളക്ഷൻ ഏജന്റുമാരുൾപ്പെടെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. ബാങ്കിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ബാങ്ക് പ്രസിഡന്റ് കെ പി ശ്രീരാമനിൽ നിന്ന് വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. യോഗത്തിൽ കെ പി ശ്രീരാമൻ അധ്യക്ഷനായി. സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ ടി എം ജോർജ്, ടി പി സോമൻ, സോഫിയ ഐസക്, അനിത മധുകുമാർ, കെസിഇയു(സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം ശ്രീരേഖ എസ്‌ നായർ, ബാങ്ക് സെക്രട്ടറി എൻ സതീഷ് കുമാർ, സിപിഐ എം കോത്തല ലോക്കൽ സെക്രട്ടറി സുമോദ് ആർ നായർ എന്നിവർ സംസാരിച്ചു. കൂരോപ്പട ലോക്കൽ സെക്രട്ടറി ഇ എസ് വിനോദ് സ്വാഗതവും ഹെഡ്‌ ഓഫീസ്‌ മാനേജർ ജി അജയ്‌ നന്ദിയും പറഞ്ഞു.
കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ബോർഡംഗങ്ങളും ദേശാഭിമാനി വരിക്കാരായി. ബാങ്ക്‌ ഹാളിൽ നടന്ന യോഗത്തിൽ‌ ബാങ്ക്‌ പ്രസിഡന്റ് കെ കേശവൻ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന്‌ വരിസംഖ്യയും ലിസ്‌റ്റും കൈമാറി. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ വി ബിന്ദു, ബാങ്ക്‌ സെക്രട്ടറി വിദ്യ ബി മേനോൻ, ബോർഡംഗങ്ങളായ പി ഐ എബ്രഹാം, ധന്യ സാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top