19 April Friday

വീണ്ടും 200 കടന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കോട്ടയം
ജില്ലയിൽ 204 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 197 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഏഴുപേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ നാലുപേർ മറ്റ്‌ ജില്ലക്കാരാണ്.  ആകെ 3187 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. 
കോട്ടയം -27, കുറിച്ചി -13, ഏറ്റുമാനൂർ -12, ചിറക്കടവ്- 10, മൂന്നിലവ് -9, പാമ്പാടി, ചങ്ങനാശേരി, കടുത്തുരുത്തി, തിരുവാർപ്പ് -8 വീതം, മണർകാട്, വിജയപുരം- 7 വീതം, വാകത്താനം -6, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി -5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ. രോഗം ഭേദമായ 120 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2331 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6868 പേർ രോഗബാധിതരായി. 4533 പേർ രോഗമുക്തി നേടി.  ജില്ലയിൽ ആകെ 20018 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top