20 April Saturday

കെപിപിഎല്ലിൽ ആദ്യ റീൽ പേപ്പർ നാളെ പുറത്തിറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിലെ (കെപിപിഎൽ) പേപ്പർ മെഷീൻ പ്ലാന്റ്

 വെള്ളൂർ

സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള പേപ്പർ പ്രൊഡക്ട്‌സ്‌ ലിമിറ്റഡിൽ ഉൽപാദിപ്പിക്കുന്ന ആദ്യ റീൽ പേപ്പർ വ്യാഴാഴ്‌ച തന്നെ പുറത്തിറക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. മര അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന്‌ വനംവകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ട്‌. റീസൈക്കിൾഡ് പൾപ്പിങ് പ്ലാന്റിനായി ഉപയോഗിച്ച കടലാസുകൾ സംസ്ഥാനത്ത്‌ എല്ലായിടത്തുനിന്നും ശേഖരിക്കും. കുടുംബശ്രീയുടെ വിപുലമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഈ പദ്ധതി ഉടൻ ആരംഭിക്കുമെന്നും കെപിപിഎല്ലിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
 വ്യാവസായിക, ചെറുകിട മേഖലകളിൽ പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായങ്ങളിൽ വൻ വളർച്ചയാണ് ഇപ്പോഴുള്ളത്. ഇ- –-കോമേഴ്സ്, ഓൺലൈൻ റീട്ടെയിൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷണ-പാനീയ മേഖല തുടങ്ങിയ രംഗങ്ങളിലെ വളർച്ച, പ്ലാസ്റ്റിക്കിനുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ പേപ്പർ മേഖലയ്‌ക്ക്‌ കരുത്തുപകരുന്നു.  ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധത്തിലുള്ള ഉൽപന്ന വൈവിധ്യവൽക്കരണ വികസന പദ്ധതികളാണ് കെപിപിഎൽ മുന്നോട്ടു വയ്‌ക്കുന്നത്. ഇതിനായി പാക്കേജിങ്, പേപ്പർ ബോർഡ് മേഖലകളിലേക്കും പ്രവേശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top