29 March Friday

അവസാനിപ്പിക്കണ്ടേ, 
ഈ ഗുണ്ടാവിളയാട്ടം

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022

ഷാൻ ബാബു കൊല്ലപ്പെട്ടത്‌ അറിഞ്ഞ്‌ അമ്മ പൊന്നമ്മ പൊട്ടിക്കരയുന്നു

 
കോട്ടയം
ഗുണ്ടായിസത്തിന്റെ വിളനിലമാകുകയാണ്‌ കോട്ടയം, ഗാന്ധിനഗർ, മണർകാട്‌ പ്രദേശങ്ങൾ. ചെറുതും വലുതുമായി നിരവധി സംഘങ്ങളാണ്‌ ഈ പ്രദേശങ്ങളിലുള്ളത്‌. ഇവർ തമ്മിലുള്ള കുടിപ്പകയുടെ പുതിയ ഇരയായിണ്‌ ഷാൻ ബാബു എന്ന പത്തൊമ്പതുകാരൻ.
 കൗമാരക്കാരാണ്‌ കോട്ടയത്തെ പ്രധാന ഗുണ്ടകൾ. മിക്കവർക്കും പ്രായം 18നും 22നും മധ്യേ. ജീവിതം എന്തെന്ന്‌ അറിയുന്നതിനു മുമ്പേ ലഹരിയുടെ പിടിയിൽ അകപ്പെട്ട ഗ്യാങ്‌ ഫൈറ്റിലേക്ക്‌ ഇറങ്ങിത്തിരിക്കുന്ന ഇവരെ വട്ടമിട്ട്‌ ലഹരിമാഫിയ പറക്കുന്നുണ്ട്‌. കഞ്ചാവിനൊപ്പം ബൈക്കും പണവുമെല്ലാം ചെറുപ്രായത്തിലേ കൈയിൽ കിട്ടുന്നതോടെ ചെറുപ്പക്കാർ ഈ കെണിയിൽ എന്നെന്നേക്കുമായി പെടുന്നു.
 ഗാന്ധിനഗർ സ്‌റ്റേഷൻ പരിധിയിൽ അടുത്തിടെ ഗുണ്ടകളുടെ തമ്മിലടിയുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകൾ എടുത്തിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവ്‌ അലോട്ടിയും ഇയാളുടെ ശത്രുസംഘവും നാട്ടിൽ അക്രമം തുടങ്ങിയിട്ട്‌ കാലം കുറേയായി. പൊലീസ്‌ കസ്‌റ്റഡിയിൽനിന്ന്‌ അലോട്ടിയെ രക്ഷിക്കാൻ നഗരമധ്യത്തിൽ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചിരുന്നു.
  ഗുണ്ടാസംഘങ്ങളുടെ തമ്മിലടി പലപ്പോഴും നാടിന്റെ സ്വസ്ഥത കളയാറുണ്ട്‌. ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെയും കമന്റിന്റെയുമെല്ലാം പേരുപറഞ്ഞ്‌ പോലും സംഘാംഗങ്ങൾ ഏറ്റുമുട്ടുന്നു. രാത്രിയിൽ പ്രത്യേക സ്ഥലങ്ങളിൽ ഒത്തുചേർന്നാണ്‌ ഇവർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്‌. ഒഴിഞ്ഞ പ്രദേശങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിയുടെ പുറത്താണ്‌ ഒട്ടുമിക്ക കുറ്റകൃത്യങ്ങളും നടക്കുന്നത്‌. ലഹരിയുടെ പിടി അയയുമ്പോൾ ഇങ്ങനൊരു സംഭവം നടന്നതായി പ്രതികൾക്ക്‌ ഓർമ പോലുമില്ലാതായിട്ടുള്ള സംഭവങ്ങളുണ്ട്‌. ഗുണ്ടകളെ അമർച്ചചെയ്യാൻ പൊലീസ്‌ കടുത്ത നടപടികളെടുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top