പാലാ
ജില്ലാ അത്‌ലറ്റിക് കായിക മേളയിൽ സീനിയർ വിഭാഗത്തിൽ 194 പോയിന്റ് നേടി പാലാ അൽഫോൻസാ കോളേജും ജൂനിയർ വിഭാഗത്തിൽ 606 പോയിന്റോടെ പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയും ജേതാക്കളായി. സീനിയർ വിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളേജും (172 പോയിന്റ്) ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ കെ പി തോമസ് മാഷ് സ്പോർട്സ് അക്കാദമിയുമാണ് (554 പോയിന്റ്) റണ്ണർഅപ്പ്. ചങ്ങനാശേരി അസംപഷൻ കോളേജ് (സീനിയർ 159 പോയിന്റ്), പാറത്തോട് ഗ്രേസി മെമോറിയൽ ഹൈസ്കൂളുമാണ് (ജൂനിയർ) മൂന്നാം സ്ഥാനത്ത്.
ബോയ്സ് അണ്ടർ 14 വിഭാഗത്തിൽ കെ പി തോമസ്‌മാഷ് സ്പോർട്സ് അക്കാദമിയ്‌ക്കാണ് (66 പോയിന്റ്) ഒന്നാംസ്ഥാനം. ഗ്രേസി മെമോറിയൽ ഹൈസ്കൂൾ പാറത്തോട് (55 പോയിന്റ്), പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി (24 പോയിന്റ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഗേൾസ് അണ്ടർ14: കെ പി തോമസ് സ്പോർട്സ് അക്കാദമി പൂഞ്ഞാർ (36 പോയിന്റ്), ഭരണങ്ങാനം എച്ച്എസ് ജിഎ്ച്ച്‌എസ് (35.5 പോയിന്റ്), പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി (31 പോയിന്റ്).
ഗേൾസ് അണ്ടർ16: പാലാ അൽഫോൻസാ അക്കാദമി (72 പോയിന്റ്), കെ പി തോമസ് മാഷ് തോമസ് അക്കാദമി (71 പോയിന്റ്), ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് (34 പോയിന്റ്).
ബോയ്സ് അണ്ടർ 16: ഗ്രേസി മെമോറിയൽ ഹൈസ്കൂൾ പാറത്തോട്(102 പോയിന്റ്), കെ പി തോമസ് മാഷ് അക്കാദമി (96 പോയിന്റ്), അൽഫോൻസാ അത്‌ലറ്റിക് അക്കാദമി (58 പോയിന്റ്).
ഗേൾസ് അണ്ടർ 18: കെ പി തോമസ് മാഷ് അക്കാദമി (93 പോയിന്റ്), ഒന്നാമതും ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ് (78 പോയിന്റ്), അൽഫോൻസാ അത്‌ലറ്റിക് അക്കാദമി (55 പോയിന്റ്).
ബോയ്സ് അണ്ടർ 18: കെ പി തോമസ് മാഷ് സ്പോർട്സ് അക്കാദമി (168 പോയിന്റ്), അൽഫോൻസാ അത്‌ലറ്റിക് അക്കാദമി (94.5 പോയിന്റ്), സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി (46 പോയിന്റ്).
ഗേൾസ് അണ്ടർ 20: അൽഫോൻസാ അത്‌ലറ്റിക് അക്കാദമി (183 പോയിന്റ്), അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി (61 പോയിന്റ്), എസ്ബി കോളേജ് ചങ്ങനാശ്ശേരി (17 പോയിന്റ്).
ബോയ്സ് അണ്ടർ 20: സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി (144 പോയിന്റ്), എസ്ബി കോളേജ് ചങ്ങനാശേരി (101 പോയിന്റ്), അൽഫോൻസാ അത്‌ലറ്റിക് അക്കാദമി (87 പോയിന്റ്).
വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് (201 പോയിന്റ്), അസംപ്ഷൻ കോളേജ് ചങ്ങനാശേരി (164 പോയിന്റ്), എസ്ബി കോളജ് ചങ്ങനാശേരി (10 പോയിന്റ്).
പുരുഷ വിഭാഗത്തിൽ എസ്ബി കോളേജ് ചങ്ങനാശേരി (162പോയിന്റ്), സെന്റ് ഡൊമനിക് കോളേജ് കാഞ്ഞിരപ്പള്ളി (105 പോയിന്റ്), സെന്റ് തോമസ് കോളേജ് പാലാ (67 പോയിന്റ്).സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. പ്രവീൺ തര്യൻ, സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..