കോട്ടയം
ഗ്രന്ഥശാലകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി താലൂക്ക് കേന്ദ്രങ്ങളിൽ ഗ്രന്ഥശാല സംരക്ഷണ സദസ് സംഘടിപ്പിച്ചു. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ തിരുനക്കര മൈതാനത്തിന് സമീപം നടത്തിയ സംരക്ഷണ സദസ് പുരോഗമന സാഹിത്യ സംഘം സംസ്ഥാന നിർവഹണ സമിതി അംഗം ബി ശശികുമാർ ഉദ്ഘാടനം ചെയ്തു.
കൗൺസിൽ താലൂക്ക് പ്രസിഡന്റ് എം ജി ശശിധരൻ മുഞ്ഞനാട്ട് അധ്യക്ഷനായി. തോമസ് പോത്തൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി എം മാത്യു, പ്രൊഫ. കെ ആർ ചന്ദ്രമോഹനൻ, എം ഡി ശശിധരക്കുറുപ്പ്, കെ കെ മനു എന്നിവർ സംസാരിച്ചു. ഷൈജു തെക്കുംചേരിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..