25 April Thursday

ഇരുൾ മൂടില്ല; ബിജുവിന്‌ 
കരുണയുടെ വാതിൽ തുറന്നു

സ്വന്തം ലേഖകൻUpdated: Friday Sep 17, 2021

സിപിഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി കാവാലി മാക്കൽ കോട്ടാൽ ബിജുവിന് സമർപ്പിച്ച പെട്ടിക്കട

കൂട്ടിക്കൽ
ജോലിക്കിടയിലെ ദുരന്തം ജീവിതം വഴിമുട്ടിച്ച ബിജുവിന്‌ സഹായവുമായി സിപിഐ എം. കുട്ടിക്കൽ കാവാലി മാക്കൽ പുളിമാക്കൽ ജങ്ഷനിൽ കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി പുതിയ പെട്ടിക്കട തുറന്നു നൽകിയാണ്‌ കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്ക്‌ തിരിതെളിച്ചത്‌.
 പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി ബിജുവിന് സഹായമായി എത്തുകയായിരുന്നു. തടിപ്പണി രംഗത്ത് ജോലി ചെയ്തിരുന്ന ബിജു മൂന്നുവർഷം മുമ്പുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ് കിടപ്പിലായി. ഇപ്പോൾ വാക്കർ ഉപയോഗിച്ചാണ് നടക്കുന്നത്. ഭാര്യ അജിതയും മകൻ അരുണും ഒപ്പമുണ്ട്. നാലംഗ കുടുംബത്തിന്‌ കഴിഞ്ഞു കൂട്ടാൻ വരുമാനമില്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് ലോക്കൽ സെക്രട്ടറി പി കെ സണ്ണിയുടെ നേതൃത്വത്തിൽ സഹായിക്കാൻ രംഗത്തെത്തിയത്. 50000 രൂപയോളം സംഘടിപ്പിച്ച്‌  പെട്ടിക്കടയും വിൽക്കാനുള്ള സാധനങ്ങളും വാങ്ങി നൽകി. 
 സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് കട തുറന്നു നൽകി. കുട്ടിക്കൽ പഞ്ചായത്തംഗം എം വി ഹരിഹരൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് സജിമോൻ വൈസ് പ്രസിഡന്റ്‌ ജെസിക്ക്‌ സാധനങ്ങൾ നൽകി ആദ്യവിൽപ്പന ഉദ്‌ഘാടനംചെയ്തു. കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി, ഏരിയ കമ്മിറ്റിയംഗം ജേക്കബ് ജോർജ്, എം എസ് മണിയൻ, എം ജി വിജയൻ, പി വി അനീഷ്, ഷെബിൻ പീറ്റർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top