29 March Friday

യുവജനങ്ങള്‍ ഇരമ്പിയാര്‍ത്തു സാഗരമായി ഫ്രീഡം സ്ട്രീറ്റ്

സ്വന്തം ലേഖകൻUpdated: Wednesday Aug 17, 2022

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുന്നു

 

കോട്ടയം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് അക്ഷരനഗരിയെ യുവജനസാഗരമാക്കി. തൂവെള്ളക്കൊടികൾ വീശി രാജ്യത്തിന്റെ ഐക്യത്തിനായും മതനിരപേക്ഷതയ്‌ക്കായും പോരാടുമെന്ന്‌ ആയിരക്കണക്കിന്‌ യുവാക്കൾ പ്രതിജ്ഞയെടുത്തു.
‘ എന്റെ ഇന്ത്യ എവിടെ ജോലി, എവിടെ ജനാധിപത്യം, മതനിരപേക്ഷതയുടെ കാവലാളാകുക ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യുവത ഒത്തുചേർന്നത്. മുത്തുക്കുടകളും വാദ്യമേളങ്ങളും പല വർണത്തിലുള്ള ബലൂണുകളുമായി യുവാക്കൾ അണിചേർന്നു.  
നാഗമ്പടം പോപ്പ് മൈതാനിക്ക് സമീപം കുര്യൻ ഉതുപ്പ് റോഡിൽനിന്നും ആരംഭിച്ച വർണാഭമായ റാലി നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. വ്യവസായ മന്ത്രി പി രാജീവ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ അധ്യക്ഷനായി. മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ശരത്, ജില്ലാ സെക്രട്ടറിയറ്റംഗം പ്രവീൺ തമ്പി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top