കോട്ടയം
എൽഡിഎഫ് ജില്ലാകമ്മിറ്റി സ്വാതന്ത്ര്യദിന റാലിയും ഭരണഘടനാ സംരക്ഷണ സദസും നടത്തി. കോട്ടയം നഗരത്തിൽ സ്ഥാപിച്ച കൊടിമരത്തിൽ മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ ദേശീയപതാക ഉയർത്തി. ഭരണഘടനാ സംരക്ഷണ സദസ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനംചെയ്‌തു. മന്ത്രി വി എൻ വാസവൻ ഭരണഘടനാ സംരക്ഷണ പപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷനായി. ജില്ലാ കൺവീനർ ടി ആർ രഘുനാഥൻ, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, തോമസ് ചാഴികാടൻ എംപി, അഡ്വ. ജോബ് മൈക്കിൾ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, എൽഡിഎഫ് നേതാക്കളായ ബി ശശികുമാർ, സി കെ ശശിധരൻ, എം ടി കുര്യൻ, സണ്ണി തെക്കേടം, സ്‌റ്റീഫൻ ജോർജ്, രാജീവ് നെല്ലിക്കുന്നേൽ, ബെന്നി മൈലാടൂർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..