26 April Friday

‘അഭയം’ സ്വന്തം ഓഫീസിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കോട്ടയം
ജില്ലയിലെ ഏറ്റവും വിപുലവും കർമനിരതവുമായ സാന്ത്വന പരിചരണ പ്രസ്ഥാനമായ ‘അഭയം’ സ്വന്തമായ ഓഫീസ് സൗകര്യങ്ങളോടെ കൂടുതൽ പ്രവർത്തനമികവിലേക്ക്‌. തിരുനക്കര തെക്കുംഗോപുരം ജങ്‌ഷനിൽ കാർത്തിക ഓഡിറ്റോറിയത്തിന്‌ സമീപമാണ്‌ പുതിയ ഓഫീസ്‌ തുറക്കുന്നത്‌. ബുധൻ വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. എക്സൈസ്‌ സ്റ്റാഫ്‌ അസോസിഷേയൻ ആസ്ഥാനമന്ദിര അങ്കണത്തിലാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. ഗൃഹകേന്ദ്രീകൃത കിടപ്പുരോഗീ പരിചരണം, ആബുംലൻസ്‌ സൗകര്യം , ക്രിമേഷൻ യൂണിറ്റുകൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മൊബൈൽ മോർച്ചറി സൗകര്യം, മെഡിക്കൽ ക്യാമ്പുകൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ ആവശ്യങ്ങൾക്കൊപ്പവും അഭയം വളന്റിയർമാർ സജീവമാണ്‌. പ്രളയം, കോവിഡ്‌, ഉരുൾപൊട്ടൽ എന്നീ ഘട്ടങ്ങളിലെല്ലാം സമാനതകളില്ലാത്ത സാഹസിക സേവനങ്ങളാണ്‌ അഭയം ഏറ്റെടുത്തത്‌. ഉദ്‌ഘാടന ചടങ്ങിൽ എല്ലാ അഭ്യൂദയാകാംക്ഷികളും പങ്കെടുക്കണമെന്ന്‌ അഭയം  ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഏബ്രഹാം തോമസ്‌ അഭ്യർഥിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top