29 March Friday

തൊഴിലാളി പ്രതിഷേധം 
ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

 കോട്ടയം

നിരന്തരമായി പാചകവാതകത്തിനും പെട്രോളിനും ഡീസലനും മണ്ണെണ്ണയ്ക്കും വിലവർധിപ്പിച്ച് പൊതുജീവിതം ദുസഹമാക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ  പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും. ചൊവ്വയും ബുധനും വൈകിട്ട്‌ ഏരിയ കേന്ദ്രങ്ങളിലാണ്‌ യോഗങ്ങൾ. 
കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, അയർക്കുന്നം, പൂഞ്ഞാർ, തലയോ
ലപ്പറമ്പ് എന്നിവടങ്ങളിൽ ചൊവ്വയും വൈക്കം, വാഴൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശേരി, പുതുപ്പള്ളി എന്നിവിടങ്ങളിൽ ബുധനും യോഗങ്ങൾ ചേരും.
സിഐടിയു ദേശീയ വർക്കിങ്‌ കമ്മിറ്റി അംഗം എ വി റസൽ ചങ്ങനാശേരിയിലും  ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ വൈക്കത്തും ജില്ലാ ട്രഷറർ വി പി ഇബ്രാഹിം വാഴൂരിലും സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ പാലായിലും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. കെ അനിൽകുമാർ കോട്ടയത്തും ഏറ്റുമാനൂരും കെ കെരമേശൻ കടുത്തുരുത്തിയിലും ഷാർലി മാത്യു പൂഞ്ഞാറിലും വൈസ് പ്രസിഡന്റുമാരായ വി പി ഇസ്മയിൽ കാഞ്ഞിരപ്പള്ളിയിലും പി ജെ വർഗീസ് തലയോലപ്പറമ്പിലും ഡി സേതുലക്ഷ്മി ചങ്ങനാശേരിയിലും ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി  ജയപ്രകാശ് അയർക്കുന്നത്തും  പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന പ്രതിഷേധയോഗങ്ങളിൽ വനിതകളടക്കം മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയയും ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും അഭ്യർഥിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top