20 April Saturday

പെൺകരുത്തിന്റെ പെരുമയിൽ കുടുംബശ്രീ 
കുതിക്കുന്നു

ടി പി മോഹൻദാസ്‌Updated: Tuesday May 17, 2022
 
കോട്ടയം
വീടിനും നാടിനും കരുതലൊരുക്കി പെൺകരുത്തായ കുടുംബശ്രീ ജില്ലയിലും കാൽനൂറ്റാണ്ടിന്റെ കരുത്തിൽ അഭിമാനനേട്ടങ്ങളുമായി മുന്നേറുന്നു. മൈക്രോഫൈനാൻസിലൂടെ വായ്‌പകൾ ലഭ്യമാക്കി  സ്വയംതൊഴിലിലും നവീന മാർഗം കണ്ടെത്തി കുടുംബഭദ്രത കൈവരിക്കാനും കരിവള കൈകൾക്ക്‌ കരുത്തായി പെൺകൂട്ടായ്‌മ മാറി. ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിൽ 15,947 അയൽക്കൂട്ടങ്ങളിലായി 2, 28, 115  അംഗങ്ങളുണ്ട്‌. ഇവയെ  78 സിഡിഎസുകളാണ്‌ നയിക്കുന്നത്‌. ഇതിനു പുറമെ ഓക്‌സിലറി ഗ്രൂപ്പുകളുമുണ്ട്‌.    
 ജനകീയ ഹോട്ടൽ, കൺസ്‌ട്രക്‌ഷൻ യൂണിറ്റുകൾ, കഫേ കാന്റീൻ, ഇ–- സേവാ കേന്ദ്രങ്ങൾ, ന്യൂട്രിമിക്‌സ്‌, പാർക്കിങ്, സാന്ത്വനം വളന്റിയർ, ഹർഷം കെയർ ഗീവർ, ഹരിതകർമസേന, എറൈസ്‌ മൾട്ടി ടാസ്‌ക്‌ ടീം, കോമൺ ഫെസിലിറ്റി സെന്റർ തുടങ്ങിയ പദ്ധതികൾ ആരംഭിച്ച്‌ വഴികാട്ടുകയാണ്‌.  പശിശരഹിത സബ്‌സിഡി, ബാങ്ക്‌ വായ്‌പ റിവോൾവിങ് ഫണ്ട്‌, ഇന്നവേഷൻ ഫണ്ട്‌, പ്രവാസി ദദ്രതാവായ്‌പ തുടങ്ങി ഒട്ടനവധി സാമ്പത്തികസഹായങ്ങൾ കുടുംശ്രീവഴി ലഭ്യമാക്കുന്നു. സംരഭകത്വപരിശീലനം, വൈദഗ്‌ധ്യ പരിശീലനം, മൈക്രോ എന്റർപ്രൈസ്‌ കൺസൾട്ടന്റ്‌ സേവനം, സംരംഭകരുടെ കൂട്ടായ്‌മ രൂപീകരണം തുടങ്ങിവയ്‌ക്കൊപ്പം വ്യക്‌തിഗത –- ഗ്രൂപ്പ്‌ സംരഭകർക്കും വിവിധ മേഖലകളിൽ സഹായങ്ങളും പരിശീലനങ്ങളും നൽകുന്നു. മാസച്ചന്തകൾ, വിപണനമേളകൾ, സരസ്‌ മേളകൾ കുടുംബശ്രീ ബസാറുകൾ, നാനോ മാർക്കറ്റ്‌, മാർക്കറ്റിങ് ഔട്ട്‌ലെറ്റുകൾ, ഹോം ഷോപ്പുകൾ, ഓൺലൈൻ ഷോപ്പുകൾ എന്നിവയിലൂടെ  ഉൽപ്പന്നങ്ങളും  വിൽക്കുന്നു. സ്‌ത്രീപദവി ഉയർത്തൽ, ജെൻഡർ റിസോഴ്‌സ്‌ സെന്റർ വിജിലന്റ്‌ ഗ്രൂപ്പ്‌, യുവകേരളം ബാലസഭ അഗതിരഹിത കേരളം തുടങ്ങിയ സേവന –-ക്ഷേമ–- സാന്ത്വന പ്രവർത്തനങ്ങളും കുടുംബശ്രീ നടപ്പാക്കിവരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top