20 April Saturday

ത്രിതല പഞ്ചായത്തംഗങ്ങള്‍ക്കുള്ള കോഴ്‌സില്‍ ജിമ്മി ജെയിംസ് രണ്ടാമന്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
വെളിയന്നൂർ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ത്രിതല പഞ്ചായത്തംഗങ്ങൾക്കായി നടത്തിയ പ്രഥമകോഴ്‌സിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി വെളിയന്നൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ജിമ്മി ജെയിംസ്. അധികാര വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണവും പ്രാദേശീക നിർവഹണവും എന്നതായിരുന്നു വിഷയം. ഉഴവൂർ സെന്റ്സ്റ്റീഫൻസ് കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗം അസി. പ്രെഫസറായ ജിമ്മി ജെയിംസ് എംഎ ഇംഗ്ലീഷ്‌, എംഎ ഹിസ്റ്ററി, എംഎ ഫിലോസഫി, ബിഎഡ്, നെറ്റ്, സെറ്റ്‌ ബിരുദങ്ങൾക്കുടമയാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം പ്രതിനിധിയായി വെളിയന്നൂർ രണ്ടാംവാർഡിൽ നിന്നാണ് വിജയിച്ചത്‌. പുതുവേലി വെള്ളാംതടത്തിൽ കുടുംബാംഗമായ ജിമ്മി ജെയിംസ് എകെപിസിടിഎ ജില്ലാ കമ്മിറ്റിയംഗമാണ്. ഭാര്യ: രശ്മി ജെയിംസ് കോട്ടയം യൂണിയൻ ബാങ്ക് ക്ലാർക്ക്. മക്കൾ: ആരാധന, അലംകൃത.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top