25 April Thursday
കോവിഡ്‌ കുതിക്കുന്നു

ജാഗ്രതയും പ്രതിരോധവും മറുമരുന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കോട്ടയം 
ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോഴും  കോവിഡ്‌ രോഗികളുടെ എണ്ണം കൂടുന്നു. ഞായറാഴ്‌ച 1377 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച 1194 പേർക്കായിരുന്നു. 1375 പേർക്കും സമ്പർക്കംമുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 18 ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 305 പേർ രോഗമുക്തരായി. 4143 പരിശോധനാഫലങ്ങളാണ്‌ ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 680 പുരുഷൻമാരും 568 സ്ത്രീകളും 129 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 183 പേർക്ക്‌ കോവിഡ് ബാധിച്ചു. നിലവിൽ 4968 പേരാണ് ചികിത്സയിൽ. ആകെ 3,54,323 പേർ കോവിഡ് ബാധിതരായി. 3,437,43 പേർ രോഗമുക്തി നേടി. ജില്ലയിലാകെ 20,469 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കേണ്ട സ്ഥിതിയെന്ന്‌  അധികാരികൾ വിലയിരുത്തുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top