19 April Friday

ആവേശമേറ്റി കർഷകസമരം

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021
കോട്ടയം
ഡൽഹിയിൽ‌ കർഷകർ നടത്തുന്ന സമരത്തിന്‌‌‌ പിന്തുണ പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി ജില്ലയിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 26 ദിവസം പിന്നിട്ടു. ശനിയാഴ്‌ച കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി എൻ ബിനു ഉദ്‌ഘാടനം ചെയ്‌തു. കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി സി ആർ ബോസ്‌ അധ്യക്ഷനായി. 
 കർഷകസംഘം കെ എം രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ഗീത ഉണ്ണികൃഷ്ണൻ, സിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. ബിനു ബോസ്, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ടി ആർ കൃഷ്ണൻകുട്ടി, പൊലീസ്‌ പെൻഷനേഴ്‌സ് അസോസിയേഷൻ‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ് ബാബു ജോർജ്, ടിയുസിഐ സംസ്ഥാന കമ്മിറ്റി ബാബു മഞ്ഞള്ളൂർ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. കെ സദാശിവൻ നായർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എ എം ബിന്നു, ഡിവൈഎഫ്‌ഐ അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി അനീഷ് ആന്ധ്രയോസ് എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എം രാജൻ സ്വാഗതവും എം എൻ ശ്യാമള നന്ദിയും പറഞ്ഞു. 
ഞായറാഴ്‌ച കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി ഷാനവാസ്‌ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top