27 April Saturday
ഡിവൈഎഫ്ഐ ഫണ്ട്‌ സമാഹരിച്ചു

നിതിനാമോൾക്കായി നാട് ഒന്നിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

വെളിയന്നൂരിൽ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി സജേഷ്‌ ശശിയുടെ നേതൃത്വത്തിൽ നിതിനാമോൾ കുടുംബസഹായഫണ്ട്‌ സമാഹരിക്കുന്നു

 

 
 കോട്ടയം
പാലാ സെന്റ് തോമസ് കോളേജിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റ് നിതിനാ മോളുടെ കുടുംബത്തെ സഹായിക്കാനായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ഫണ്ട്‌ സമാഹരിച്ചു. രണ്ട് ദിവസമായി ജില്ലയിലെ യൂണിറ്റുകളിൽ ഹുണ്ടിക കലക്ഷനിലൂടെയാണ്‌ ഫണ്ട്‌ ശേഖരിച്ചത്‌. 
 ജില്ലാ സെക്രട്ടറി സജേഷ് ശശി വെളിയന്നൂർ മേഖലയിലും പ്രസിഡന്റ്‌ കെ ആർ അജയ് ചെങ്ങളം മേഖലയിലെയും ഫണ്ട് ശേഖരണത്തിൽ പങ്കാളിയായി. സ്ഥാനകമ്മിറ്റിയംഗങ്ങൾ, ജില്ലാസെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാകമ്മിറ്റിയംഗങ്ങൾ, ബ്ലോക്ക്‌ ഭാരവാഹികൾ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
 പഠനത്തിനൊപ്പം തന്നെ നാടിന് സഹായഹസ്തമായി മാറുന്ന നിരവധി പ്രവർത്തനങ്ങളിൽ പ്രളയസമയത്തും കോവിഡ് കാലത്തും നിതിന പങ്കാളിയായിരുന്നു. ഒക്‌ടോബർ ഒന്നിന്‌ സഹപാഠിയാണ്‌ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയത്‌. ഏകമകൾ നിതിനയുടെ വേർപാടോടെ അമ്മയും നിരാലംബയായി. ജനകീയ ഇടപെടലുകളിലൂടെ നാടിന്റെ പ്രിയപ്പെട്ടവളായി മാറിയിരുന്ന നിതിനയുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങിയപ്പോൾ നാടൊന്നാകെ ഒപ്പംചേർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top