19 December Friday

അൽഫോൻസാ കോളേജും 
അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയും മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023
പാലാ
ജില്ലാ അത്‌ലറ്റിക്‌  ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസാ കോളേജും പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയും മുന്നേറുന്നു. ആദ്യദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ  സീനിയർ വിഭാഗത്തിൽ 110 പോയിന്റ്‌ നേടിയാണ്‌ അൽഫോൻസാ കോളേജ്‌ മുന്നിൽ എത്തിയത്‌. 300.5 പോയിന്റോടെയാണ്‌  ജൂനിയർ വിഭാഗത്തിൽ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി മുന്നേറുന്നത്‌. നിലവിലെ ചാമ്പ്യന്മാരായ പൂഞ്ഞാർ ഡബ്ല്യുഎംസി ദ്രോണാചാര്യ കെ പി തോമസ് മാഷ് സ്പോർട്സ് അക്കാദമി  ജൂനിയർ വിഭാഗത്തിൽ രണ്ടാമതാണ്‌.  222 പോയിന്റ്‌.  174 പോയിന്റ് മായി സെന്റ് ഡൊമിനിക് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനത്തുണ്ട്‌. സീനിയർ വിഭാഗത്തിൽ 79 പോയിന്റുമായി എസ്ബി കോളേജ് ചങ്ങനാശേരിയാണ്‌ രണ്ടാമത്‌. 72 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശേരി മൂന്നാമതാണ്‌. ആൺകുട്ടികളുടെ 14 വയസ്‌ വിഭാഗത്തിൽ 35 പോയിന്റുമായി കെ പി തോമസ് മാഷ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളുടെ 14 വയസ്‌ വിഭാഗത്തിൽ ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസാണ്‌ മുന്നിൽ. പെൺകുട്ടികളുടെ 16 വയസ്‌ വിഭാഗത്തിൽ 38 പോയിന്റോടെ അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയാണ്‌ ഒന്നാമത്‌. ആൺകുട്ടികളുടെ 16 വയസ്‌ വിഭാഗത്തിൽ 62 പോയിന്റുമായി പാറത്തോട്  ഗ്രേസി മെമ്മോറിയൽ എച്ച്എസാണ്‌ മുന്നിൽ.  ആൺകുട്ടികളുടെ 18 വയസ്‌ വിഭാഗത്തിൽ 62 പോയിന്റുമായി കെ പി തോമസ് മാഷ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളുടെ 18 വയസ്‌ വിഭാഗത്തിൽ 39 പോയിന്റുമായി ഭരണങ്ങാനം എസ്എച്ച്ജിഎച്ച് എസ് കുതിക്കുകയാണ്‌.  വനിതകളുടെ 20 വയസ്‌ വിഭാഗത്തിൽ 97 പോയിന്റുമായി പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി മുന്നേറുന്നത്‌.  പുരുഷന്മാരുടെ 20 വയസ്‌ വിഭാഗത്തിൽ 72 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജാണ്‌ മുന്നിൽ. വനിതാ വിഭാഗത്തിൽ 110 പോയിന്റുമായി പാലാ അൽഫോൻസാ കോളേജും പുരുഷ വിഭാഗത്തിൽ 79 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളേജുമാണ്‌ മുന്നിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top