ചങ്ങനാശേരി
ചങ്ങനാശേരി അസംപ്ഷൻ കോചങ്ങനാശേരിളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് ബാസ്ക്കറ്റ് ബോൾ, വോളിബോൾ ടൂർണമെന്റുകൾ 19- മുതൽ 21- വരെ അസംപ്‌ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മുൻ പ്രിൻസിപ്പൽ സി. ട്രീസ മേരിയുടെ സ്മരണാർഥം 1994 ൽ ആരംഭിച്ച ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബോൾ ടൂർണമെന്റും അസംപ്‌ഷൻ കോളേജിന്റെ സുവർണജൂബിലി സ്മാരകമായി 1999-ൽ ആരംഭിച്ച 24-മത് ഓൾ കേരള ഇന്റർ കോളേജിയറ്റ് ബാസ്‌കറ്റ്ബോൾ ടൂർണമെന്റുമാണ് ഈ വർഷം നടക്കുന്നത്. വോളിബോൾ ടൂർണമെന്റിൽ കേരളത്തിലെ പ്രമുഖ വനിത ടീമുകളായ ആതിഥേയരായ അസംപ്‌ഷൻ കോളേജ്, അൽഫോൻസാ കോളേജ് പാലാ, സെന്റ് സേവ്യേഴ്സ് കോളേജ് ആലുവ, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട എന്നീ ടീമുകൾ പങ്കെടുക്കും.
ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ അസംപ്‌ഷൻ കോളേജ്, അൽഫോൻസാ കോളേജ് പാലാ, സെന്റ് തെരേസാസ് കോളേജ് എറണാകുളം, എസ്എച്ച് കോളേജ് ചാലക്കുടി, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, രാജഗിരി കോളേജ് കളമശ്ശേരി, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട എന്നീ ടീമുകൾ മത്സരിക്കുന്നതാണ്. എല്ലാ മത്സരങ്ങളും നോകൗട്ട് രീതിയിലാണ് നടത്തുന്നത്. 19-ന് രാവിലെ 6.30-ന് വോളിബോൾ മത്സരങ്ങൾ ആരംഭിക്കും. പ്രൊഫ. നൈനാമ്മ തോമസ് ഉദ്‌ഘാടനംചെയ്യും. വോളിബോൾ ഫൈനൽ 20-ന് രാവിലെ 9.30ന് നടക്കും. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമ്മാനം നൽകും. 19-ന് ഉച്ചയ്ക്ക്ശേഷം ബാസ്‌കറ്റ്ബോൾ ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നതാണ്. വേൾഡ് യൂണിവേഴ്സിറ്റി ഗയിംസിൽ പങ്കെടുത്ത അസംപ്‌ഷന്റെ വോളിബോൾ താരങ്ങളായ ആര്യ കെ, വീണ കെ എന്നിവരെയും വേൾഡ് യൂണിവേഴ്സിറ്റി വനിത ടീം പരിശീലകനായ അസംഷന്റെ മുൻ കായിക പരിശീലകനായ വി അനിൽ കുമാറിനെയും സമാപന സമ്മേളനത്തിൽ ആദരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..