കാഞ്ഞിരപ്പള്ളി
ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരമാവധി സഹായം സർക്കാർ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കാഞ്ഞിരപ്പള്ളിയിൽ എയ്ഞ്ചൽ ഗാർഡൻ തെറാപ്പി സെന്ററും നിയോജകമണ്ഡലം സ്പാർക്ക് പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി 45 കോടി രൂപയാണ് ഈ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ നീക്കിവച്ചിരിക്കുന്നത്. എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഉൾചേർന്ന വിദ്യാഭ്യാസം ആണ് സർക്കാരിന്റെ മുൻഗണന എന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..