29 March Friday

പൊറോട്ടയടിച്ച്‌ വൈറലായ 
അനശ്വര ഇനി അഭിഭാഷക

സ്വന്തം ലേഖകൻUpdated: Monday May 16, 2022

അനശ്വര കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തപ്പോൾ

 
എരുമേലി
സമൂഹമാധ്യമങ്ങളിൽ ഹിറ്റായ എരുമേലി പുത്തൻകൊരട്ടിയിലെ  പൊറോട്ടയടിക്കാരി പെൺകുട്ടി ഇനി അഭിഭാഷക. ഞായർ പകൽ  രണ്ടിന്‌ ഹൈക്കോടതിയിൽ അഡ്വ. അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു. കറക്കിയടിച്ചു പൊറോട്ട ഉണ്ടാക്കുന്ന അനശ്വര എന്ന പെൺകുട്ടിയുടെ കഥയും വക്കീൽ പഠനവും നാടാകെ വൈറലായിലിരുന്നു. പഠനച്ചെലവും അമ്മ സുബിയുടെയും അനിയത്തിമാരുടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വെല്ലുവിളികളും ഏറ്റെടുത്ത കൊച്ചുമിടുക്കി അഭിഭാഷകയായതിന്റെ അഭിമാനത്തിലാണ്‌ നാട്‌.
 എൽഎൽബി പഠനം വിജയകരമായി പൂർത്തിയാക്കിയ അനശ്വരയ്‌ക്ക് കരിയർ മുന്നോട്ട് നയിക്കുന്നതിനും തുടർപഠനത്തിനും ഒരുപാട്‌ ഓഫറുകൾ  ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജി മുതൽ സിനിമാതാരങ്ങളും ജനപ്രതിനിധികളും അനശ്വരയെ പ്രശംസിച്ചിരുന്നു. ഡൽഹി ആസ്ഥാനമായ ലീഗൽ കമ്പനി സുപ്രീംകോടതിയിൽ പ്രാക്ടീസിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിൽ നിന്നാണ് അനശ്വര നിയമപഠനം പൂർത്തിയാക്കിയത്. എരുമേലി നിർമല പബ്ലിക് സ്കൂളിൽ നിന്ന് എസ്എസ്എൽസിയും വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസിൽ നിന്നും പ്ലസ്ടുവും പാസ്സായ അനശ്വര എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകയാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top