കോട്ടയം
കൊടും ചൂടിന് ആശ്വാസമായി ജില്ലയിലെമ്പാടും വേനൽമഴ പെയ്തു. ബുധൻ വൈകിട്ടാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. പാലാ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായി. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മലയോര പ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലയിലും ഒന്നര മണിക്കൂറോളം ശക്തമായ മഴ പെയ്തു.
രാജ്യത്തെ തന്നെ ചൂടിൽ മുമ്പനായ ജില്ലയിൽ പെയ്ത മഴ ചൂട് ശമിപ്പിച്ചു. എവിടെയും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനുവരിയിൽ അവിടിവിടെയായി കുറച്ച് പെയ്ത ശേഷം ജില്ലയിൽ കാര്യമായ മഴയുണ്ടാകുന്നത് ഇപ്പോഴാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..