25 April Thursday

ലൈബ്രറി കൗൺസിൽ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കോട്ടയം
"കേരളീയ നവോത്ഥാനവും സമകാലിക വെല്ലുവിളികളും' എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെമിനാർ നടത്തി. ജില്ലയിലെ 365 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്ത സെമിനാർ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ്‌ അഡ്വ. പി കെ ഹരികുമാർ ഉദ്‌ഘാടനംചെയ്‌തു. പ്രൊഫ. വി കാർത്തികേയൻനായർ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു വിവിധ പുരസ്‌കാരങ്ങൾ വിതരണംചെയ്‌തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ബാബു കെ ജോർജ്‌ അധ്യക്ഷനായി.
  ഹൈസ്‌കൂൾ വായനാമത്സരത്തിൽ സംസ്ഥാനത്ത്‌ മൂന്നാം സ്ഥാനം നേടിയ എസ്‌ തേജ, സംസ്ഥാന നാടകമത്സരത്തിൽ മികച്ച ബാലനടനുള്ള പുരസ്കാരംനേടിയ ശരൺ ചന്ദ്രൻ എന്നിവരെ ആദരിച്ചു. മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഷീല മെമ്മോറിയൽ അവാർഡ്‌ പനമറ്റം ദേശീയ വായനശാലക്ക്‌ നൽകി. 
  വി കെ കരുണാകരൻ, പ്രൊഫ. കെ ആർ ചന്ദ്രമോഹൻ, പൊൻകുന്നം സെയ്‌ദ്‌, കെ എസ്‌ രാജു, സി എം മാത്യു, ബി ഹരികൃഷ്‌ണൻ, അഡ്വ. എൻ ചന്ദ്രബാബു, എൻ ഡി ശിവൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top