26 April Friday

ഫെബ്രു. 23, 24 പണിമുടക്ക്‌ വൻ വിജയമാക്കുക

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കോട്ടയം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി –- ജനവിരുദ്ധ നയങ്ങൾക്കെതിരെ, പാർലമെന്റിൽ ബജറ്റ്‌ സമ്മേളനം നടക്കുന്ന സമയത്ത്‌, ഫെബ്രുവരി 23, 24 തീയതികളിൽ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും സ്വതന്ത്ര അഖിലേന്ത്യാ ഫെഡറേഷനുകളും ഉൾപ്പെട്ട ഐക്യവേദി ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പണിമുടക്ക്‌ വൻ വിജയമാക്കണമെന്ന്‌ എല്ലാ തൊഴിലാളി സംഘടനകളോടും ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 
    ‘ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്നതാണ്‌ മുദ്രാവാക്യം. 12 ഇന ആവശ്യങ്ങളും ഉന്നയിക്കുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക സമര വിജയത്തിന്‌ ശേഷമുള്ള പണിമുടക്കിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ നടന്നുവരികയാണ്‌. 
കുട്ടനാട്‌ പാക്കേജ്‌ നടപ്പാക്കുക, വേമ്പനാട്ട്‌ കായൽ സംരക്ഷിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കുക, നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കംചെയ്‌ത്‌ മാലിന്യമുക്തമാക്കുക, വൈക്കം –- കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ പുതുതായി കോടതി അനുവദിച്ച്‌ നീതിന്യായ വ്യവസ്ഥിതിയുടെ പുരോഗതി ഉറപ്പാക്കുക, നാട്ടകം പോർട്ട്‌ വികസിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top