24 April Wednesday

ചിറകുവിരിച്ച്‌ ശബരിമല 
വിമാനത്താവളം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കോട്ടയം 
മധ്യകേരളത്തിന്റെ സർവതല വികസനത്തിന്‌ വേഗം വർധിപ്പിക്കുന്ന പ്രതീക്ഷ പദ്ധതിയായി ശബരിമല വിമാനത്താവളത്തിനും ബജറ്റിൽ തുക വകയിരുത്തി. വിമാനത്താവള പദ്ധതി എൽഡിഎഫ്‌ സർക്കാർ നേരത്തെ അംഗീകരിച്ചതാണ്‌. വിശദമായ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കാൻ ഒമ്പതുകോടിയാണ്‌ ഇത്തവണ ബജറ്റിൽ ഉൾപ്പെടുത്തിയത്‌. നിർദിഷ്ട വിമാനത്താവള ഭൂമി ഏറ്റെടുക്കുന്ന നിയമവഴിയിലാണ്‌ സർക്കാർ. 2263. 18 ഏക്കർ ഭൂമിയാണ്‌ വിമാനത്താവളത്തിന്‌ ഏറ്റെടുക്കുന്നത്‌. വിമാനത്താവള പദ്ധതി സംബന്ധിച്ച വിശദമായ പഠനം നടത്താൻ കൺസൾട്ടന്റായി ലൂയി ബഗ്‌റിനെ നിയോഗിച്ചിരുന്നു. പദ്ധതി യാഥാർഥ്യമായാൽ ലക്ഷക്കണക്കിന്‌ ശബരിമല തീർഥാടകർക്ക്‌ പ്രയോജനകരമാവും. അതിലുപരി  കോട്ടയം, പത്തനംതിട്ട, ആലപ്പുഴ,കൊല്ലം ഇടുക്കി, എറണാകുളം ജില്ലകളിലെ ബഹുമുഖ വികസന വിപ്ലവത്തിനും വഴിയൊരുങ്ങും. ഇതിനൊപ്പം എത്തുന്ന റെയിൽവേ സംവിധാനവും സമാനതകളില്ലാത്ത മാറ്റമാവും നാടിനുണ്ടാവുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top