20 April Saturday

74 കുടുംബങ്ങൾകൂടി ഭൂവുടമകളായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

ജില്ലാതല പട്ടയമേള ആനിക്കാട് വെട്ടിക്കുഴി ലീലാ ചാക്കോയ്ക്ക് പട്ടയം നൽകി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു

കോട്ടയം
സംസ്ഥാനമൊട്ടാകെ ചൊവ്വാഴ്‌ച നടത്തിയ പട്ടയമേളയിൽ ജില്ലയിൽ 74 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. കോട്ടയം 20, കാഞ്ഞിരപ്പള്ളി 12, ചങ്ങനാശേരി 14, വൈക്കം 15, മീനച്ചിൽ 13 എന്നിങ്ങനെ താലൂക്കുകളിൽ പട്ടയം കൈമാറി. 
കോട്ടയം കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ ജില്ലാതലപട്ടയമേള സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു.  
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി, ജില്ലാ കലക്ടർ പി കെ ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ്കലക്ടർ രാജീവ് കുമാർ ചൗധരി, എഡിഎം ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്ടർ സോളി ആന്റണി എന്നിവർ സംസാരിച്ചു. 
കാഞ്ഞിരപ്പള്ളി താലൂക്കുതല പട്ടയമേള മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനംചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പൂതോളിക്കൽ ആന്റണി വർക്കിക്ക് ആദ്യ പട്ടയം നൽകിയായിരുന്നു ഉദ്ഘാടനം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി ആർ അനുപമ, ശുഭേഷ് സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്ത്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, തഹസീൽദാർമാരായ ബിനു സെബാസ്റ്റ്യൻ, സിബി ജേക്കബ്ബ് എന്നിവർ സംസാരിച്ചു.
ചങ്ങനാശേരി താലൂക്കുതല പട്ടയമേള താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ബീന ജോബി തൂമ്പുങ്കൽ, തഹസിൽദാർ ജോർജ് കുര്യൻ, ഭൂരേഖ തഹസിൽദാർ പി ഡി മനോഹരൻ എന്നിവർ സംസാരിച്ചു.
വൈക്കം താലൂക്കുതല പട്ടയമേള സി കെ ആശ എംഎൽഎ ഉദ്ഘാടനംചെയ്തു. വൈക്കം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് അധ്യക്ഷനായി. തഹസിൽദാർ കെ കെ ബിനി, ഭൂരേഖ തഹസിൽദാർ പി സജി എന്നിവർ പങ്കെടുത്തു. 
മീനച്ചിൽ താലൂക്കുതല പട്ടയമേള മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായി. മോൻസ് ജോസഫ് എംഎൽഎ പട്ടയ വിതരണം നിർവഹിച്ചു. പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആർഡിഒ അനിൽ ഉമ്മൻ, തഹസിൽദാർ (എൽആർ) പി കെ രമേശൻ, തഹസിൽദാർ എസ് ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ എ എസ് ബിജിമോൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top