24 April Wednesday
മുഖ്യമന്ത്രി നിർമാണം ഉദ്‌ഘാടനംചെയ്‌തു

അതിവേഗം ഉയരും 10 സ്‌കൂൾ മന്ദിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
കോട്ടയം
ജില്ലയിൽ 10 സ്‌കൂളുകളിൽ പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായി. നിർമാണം പൂർത്തിയാക്കിയ താഴത്തുവടകര എൽപി സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനവും വൈക്കം എജെജെഎം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ നവീകരിച്ച ലാബും ഇതോടൊപ്പം ഉദ്ഘാടനംചെയ്തു.
മെഡിക്കൽ കോളേജ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുകോടി രൂപ കിഫ്ബി ഫണ്ട് മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി വി എൻ വാസവൻ അനാച്ഛാദനം ചെയ്‌തു. നീണ്ടൂർ എസ്‌കെവിജിഎച്ച്എസ്എസ്‌, ഏറ്റുമാനൂർ ഗവ. ഗേൾസ് എച്ച്എസ്‌ എന്നീ സ്‌കൂളുകളുടെ കെട്ടിടനിർമാണത്തിന്റെ ശിലാഫലകവും അദ്ദേഹം അനാച്ഛാദനംചെയ്‌തു.
വാഴൂർ എൻഎസ്‌എസ്‌ ഗവ. എൽപി സ്‌കൂളിലും താഴത്തുവടകര സർക്കാർ എൽപി സ്‌കൂളിലും കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്‌കൂളിലും നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ശിലാഫലകം അനാച്ഛാദനംചെയ്തു. ഈരാറ്റുപേട്ട ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്‌കൂൾ, പനക്കച്ചിറ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും വടവാതൂർ ഗവ. എച്ച്എസ് സ്‌കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും തലയോലപ്പറമ്പ് എജെജെഎം ഹയർസെക്കൻഡറി സ്‌കൂളിൽ സി കെ ആശ എംഎൽഎയും ശിലാഫലകം അനാച്ഛാദനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top