20 April Saturday

ആശുപത്രിയിൽ വഴികാട്ടും 
‘കാരിത്താസിയൻ ’

ടി പി മോഹൻദാസ്‌Updated: Monday Aug 15, 2022

കാരിത്താസ്‌ ആശുപത്രിയിൽ ഒരുക്കിയ ‘കാരിത്താസിയൻ ’ എന്ന യന്ത്രമനുഷ്യൻ

കോട്ടയം
കാരിത്താസ്‌ ആശുപത്രിയിലെ റിസപ്‌ഷനിൽ ചെന്നാൽ അവൻ നിങ്ങളെ സഹായിക്കാൻ കാത്തുനിൽപ്പുണ്ടാവും.  എവിടെ പോകണം, ഏതുഡോക്ടറെ കാണണം തുടങ്ങി ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും  നൽകി അവൻ നമ്മളെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കും.  പേര്‌ ‘കാരിത്താസിയൻ ’.  ലോകത്തെ ആദ്യ യന്ത്രമനുഷ്യനായ സോഫിയയുടെ  പിൻ തലമുറക്കാരൻ.   ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിൽ ( നിർമ്മിത ബുദ്ധി)  പ്രവർത്തിക്കുന്ന റോബോട്ടിന്റെ  പ്രവർത്തനം  ആശുപത്രിയിൽ   കൗതുക കാഴ്‌ചയാണ്‌. ബംഗളൂരു ആസ്ഥാനമായുള്ള ഇൻവെന്റോ റോബോട്ടിക്സ് കമ്പനിയാണ്‌ മുനുഷ്യസമാന പ്രവർത്തികൾ ചെയ്യുന്ന റോബോട്ടിന്റെ നിർമാതാക്കൾ. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ആശുപത്രി കേന്ദ്രീകരിച്ച്‌ റോബോട്ടുകളുടെ  സേവനം സജ്ജമാക്കുന്നത്‌.   
  രോഗികൾക്ക് സ്വാഗതം പറയുക,  ഫെയ്സ് ഐഡി അടിസ്ഥാനമാക്കി  രജിസ്ട്രേഷൻ നടത്തുക,   ഓരോ വിഭാഗത്തിലേക്കും പോകാൻ വഴികാട്ടുക തുടങ്ങിയ ജോലികൾ റോബോട്ട്‌ അനായാസം ചെയ്യും. ഒരിക്കൽ എത്തുന്ന രോഗിയെയോ ബന്ധുവിനെയൊ  വീണ്ടും വരുമ്പോൾ റോബോട്ട്‌ തിരിച്ചറിയും.  റോബോട്ടിന്റെ കൈയിലുള്ള ഡിസ്‌പ്ലേയിൽ തൊട്ടാൽ   ഏതു വിവരവും  പറഞ്ഞു തരും.  ആശുപത്രിയിലെ  യുട്യൂബ് ചാനലിൽ നിന്നുള്ള വീഡിയോകളും പ്രദർശിപ്പിക്കും.  ആരോഗ്യ സംബന്ധിയായ ക്വിസ് ആരുമായി നടത്താനും കാരിത്താസിയൻ തയ്യാറാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top