26 April Friday
കുട്ടികൾ സന്ദർശിച്ചു

സ്വാതന്ത്ര്യ സമരാനുഭവങ്ങളിൽ നിറഞ്ഞ്‌ അബ്ദുൽകരീം മൗലവി

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
കാഞ്ഞിരപ്പള്ളി
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അനുഭവങ്ങൾ വിവരിച്ച്‌  എരുമേലി നൈനാർ പള്ളി ചീഫ് ഇമാം ടി എസ് അബ്ദുൽകരീം മൗലവി. 101 വയസായ അദ്ദേഹത്തെ എരുമേലി വാവർ സ്‌കൂളിലെ വിദ്യാർഥികൾ സന്ദർശിച്ചപ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ റാലിയിലും സമ്മേളനങ്ങളിലും പങ്കെടുത്ത ആവേശക്കഥകൾ അദ്ദേഹം വിവരിച്ചപ്പോൾ കുട്ടികളും ഉന്മേഷഭരിതരായി.  സ്വാതന്ത്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.  ഗാന്ധിജിയോടുള്ള ആരാധനയിൽ അക്കാലത്തെല്ലാം സ്ഥിരമായി താൻ ഗാന്ധിതൊപ്പി ധരിക്കുമായിരുന്നു.      പള്ളിയിലെ പുരോഹിതനാകുവാൻ വേണ്ടി മതപഠനം തുടങ്ങുന്നതിന്റെ ഭാഗമായുള്ള തലപ്പാവ് അണിയും വരെ അത്‌ തുടർന്നതായും മൗലവി പറഞ്ഞു.
 എരുമേലി വാവർ സ്മാരക ഹൈസ്കൂൾ മാനേജര്‍ പി എ ഇർഷാദ് പഴയ താവളം, സെക്രട്ടറി സി എ അബ്ദുൽ കരീം ചക്കാലയ്ക്കൽ, ട്രഷറർ സി യു അബ്ദുൽ കരീം, സ്കൂൾ ഹെഡ്മിസ്ട്രസ് നസീമാബീവി എന്നിവരുടെ നേതൃത്വത്തിൽ മൗലവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. മെമന്റോയും നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top