23 April Tuesday

ഉത്തരവാദിത്ത ടൂറിസം കണ്ടറിഞ്ഞ് കെഎഎസ് ഓഫീസർമാർ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കെഎഎസ് ഓഫീസർമാർ കുമരകം ഉത്തരവാദിത്ത ടൂറിസം സെന്ററിൽ

കോട്ടയം
കേരളത്തിന്റെ ഭരണതലത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ എൽഡിഎഫ്  സർക്കാർ ആവിഷ്‌കരിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ(കെഎഎസ്) 35 ഓഫീസർമാർ   ജില്ലയിൽ പര്യടനം നടത്തി. പരിശീലനത്തിന്റെ ഭാഗമായുള്ള കേരളയാത്രയുടെ ഒരു ദിവസമാണ് സംഘം ജില്ലയിൽ ചിലവഴിച്ചത്. ഉത്തരവാദിത്വ ടൂറിസം എന്ന  വിഷയത്തെ അധികരിച്ചാണ് സംഘം ജില്ലയിലെത്തിയത്. രാവിലെ തണ്ണീർമുക്കം ബണ്ടിൽ നിന്നാരംഭിച്ച യാത്ര  ബോട്ട് മാർഗം കുമരകം, അയ്മനം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.  കടുത്തുരുത്തി മാംഗോ മഡോസ് സന്ദർശിച്ച് കേരളത്തിലെ സസ്യലതാദികളുടെ വിശദാംശങ്ങളും ടൂറിസത്തിന്റെ സാധ്യതയും വിലയിരുത്തി.
  ഉത്തരവാദിത്വ  ടൂറിസം രംഗത്തും കാർഷികരംഗത്തും ജില്ലക്ക് ഇനിയും അനന്ത സാധ്യതകളുണ്ടെന്ന് കെഎഎസ് ഓഫീസർമാർ വിലയിരുത്തി. ഒരു വർഷം നീളുന്ന കെഎഎസ് പരിശീലനത്തിൽ, ഓഫീസർമാർക്ക് കേരളത്തെ നേരിട്ട് കണ്ടറിയാനുള്ള അവസരം എന്നനിലയിലാണ് കേരള യാത്ര ഒരുക്കിയിരിക്കുന്നത്. മൂന്ന്‌ ബാച്ചായി നടക്കുന്ന യാത്രയിൽ ഒന്നാം ബാച്ചാണ് ജില്ലയിൽ പര്യടനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top