29 March Friday

തിങ്കളാഴ്‌ച 10 പേര്‍ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

 കോട്ടയം

ജില്ലയിൽ തിങ്കളാഴ്‌ച പത്ത്‌ പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ വിദേശത്തുനിന്നും രണ്ടുപേർ ചെന്നൈയിൽനിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്. 
സമ്പർക്ക രോഗികളിൽ രണ്ടുപേർ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച മണർകാട് മാലം സ്വദേശിയായ ഡോക്ടറുടെ സമ്പർക്കപട്ടികയിലുള്ള ബന്ധുക്കളാണ്. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 12 പേർക്കാണ് ഇതുവരെ ജില്ലയിൽ രോഗം ബാധിച്ചത്.
ജില്ലയിൽ 12 പേർ രോഗമുക്തരായി. 141 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മുട്ടമ്പലം ഗവ.‌ വർക്കിങ്‌ വിമൺസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം–- -34, കോട്ടയം ജനറൽ ആശുപത്രി–- -32, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി–- -24, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം–- -24, പാലാ ജനറൽ ആശുപത്രി-–- 23, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി–- -2, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി–- -1, ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി–--1  എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.
രോഗമുക്തർ
ജൂൺ 22ന് രോഗം സ്ഥിരീകരിച്ച വേളൂർ സ്വദേശി (34)2, ജൂൺ 26ന് രോഗം സ്ഥിരീകരിച്ച ഇത്തിത്താനം സ്വദേശി (34), ജൂൺ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് ആനിക്കാട് സ്വദേശി (34), ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി(46), ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച വാകത്താനം  സ്വദേശിനി (29), ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (27),  ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളിയിലെ ആൺകുട്ടി (12), ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനി (62), ജൂലൈ അഞ്ചിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി(40) രോഗമുക്തനായ എരുമേലി സ്വദേശിയുടെ ഭാര്യ (36),  മകൾ (3),ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച അയർക്കുന്നം സ്വദേശി (32)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top