29 March Friday

കൗമാരക്കാരുടെ രണ്ടാം ഡോസ് 
വാക്‌സിനേഷൻ 16നും 17നും

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
കോട്ടയം
ജില്ലയിൽ 14 മുതൽ 17 വയസ്സുവരെയുള്ളവരുടെ ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷനുകൾ 16, 17 തീയതികളിൽ നടക്കുമെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ഒന്നാം ഡോസ് കോവാക്‌സിൻ സ്വീകരിച്ച് 28 ദിവസം പൂർത്തിയായ കുട്ടികളാണ് രണ്ടാം ഡോസിന് അർഹരാവുക. ഇവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് കൊണ്ടുവരണം.  ഇതിനായി ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും 16, 17 തീയതികളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതൽ പകൽ മൂന്നുവരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ജില്ലയിൽ 15 വയസ്സിനു മുകളിലുള്ള 17.045 ലക്ഷം പേരിൽ 16.5 ലക്ഷം പേർ  (97%) ഒന്നാം ഡോസും 14.36 ലക്ഷം പേർ (84%) രണ്ടാം ഡോസും സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top