16 April Tuesday

എച്ച്‌എൻഎൽ ഏറ്റെടുക്കൽ: 
പിണറായി സർക്കാരിന്‌ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
കോട്ടയം
കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ വെള്ളൂർ ന്യൂസ്‌പ്രിന്റ്‌ ഫാക്ടറി ഏറ്റെടുത്ത്‌ തുറന്നു പ്രവർത്തിപ്പിച്ച എൽഡിഎഫ്‌ സർക്കാരിനെ സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭിനന്ദിച്ചു. പൊതുമേഖലയെ തകർക്കുന്ന കോൺഗ്രസ്‌–- ബിജെപി നയങ്ങൾക്കെതിരെ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ ബദൽ നയത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ്‌ കേരള പേപ്പർ പ്രൊഡക്ട്‌സ്‌ ലിമിറ്റഡ്‌ യാഥാർഥ്യമാക്കിയ നടപടിയെന്ന്‌ സമ്മേളനം വിലയിരുത്തി. സി ജെ ജോസഫ്‌ പ്രമേയം അവതരിപ്പിച്ചു.
     കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എച്ച്‌എൻഎല്ലിന്‌ സംസ്ഥാന സർക്കാർ ആരംഭം മുതലേ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. പേപ്പർ ഉൽപാദനത്തിന്‌ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളായ വനവിഭവങ്ങളും വൈദ്യുതിയും വളരെ വിലകുറച്ചാണ്‌  നൽകിയത്‌. ഫാക്ടറി സ്ഥാപിക്കാൻ ആവശ്യമായ 700 ഏക്കർ സ്ഥലവും   നൽകി.  
 പൊതുമേഖല നഷ്ടത്തിലാണെന്ന്‌ പറഞ്ഞാണ്‌ എച്ച്‌എൻഎൽ സ്വകാര്യവൽക്കരിക്കാൻ 2017ൽ കേന്ദ്രസർക്കാർ താൽപര്യപത്രം ഇറക്കിയത്‌. 2019 ജനുവരി മുതൽ ഉൽപാദനം നിർത്തിവച്ചു. ആയിരത്തിലേറെ ജീവനക്കാരും തൊഴിലാളികളും ഇതോടെ വഴിയാധാരമായി. നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും കേന്ദ്രസർക്കാർ ഫാക്ടറി തുറന്നില്ല. 
 എൽഡിഎഫ്‌ സർക്കാർ 2017ൽ എച്ച്‌എൻഎൽ ഏറ്റെടുക്കാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാർ ലേലത്തിലൂടെ 146 കോടി രൂപയ്‌ക്കാണ്‌  ഏറ്റെടുത്തത്‌. ഇതോടെ കേരള പേപ്പർ പ്രൊഡക്ട്‌സ്‌ ലിമിറ്റഡ്‌ എന്ന പേരിൽ  എച്ച്‌എൻഎൽ കേരളത്തിന്‌ സ്വന്തമായി. 
മൂവായിരത്തിലേറെ പേർക്ക്‌ തൊഴിൽ നൽകുന്ന ഇടമായി സ്ഥാപനം മാറുകയാണ്‌. 1200 കോടിയുടെ വികസനപദ്ധതി നടപ്പാക്കുന്നു. നാലുവർഷം കൊണ്ട്‌ 3200 കോടിയുടെ വിറ്റുവരവ്‌ നേടുമെന്നാണ്‌ കണക്കാക്കുന്നത്‌. കമ്പനിക്ക്‌ സ്വന്തമായുള്ള 700 ഏക്കറിൽ 200 ഏക്കർ സംസ്ഥാന സർക്കാരിന്റെ കേരള റബർ ലിമിറ്റഡിന്‌ സജ്ജമാക്കുന്നു. ഇത്‌ റബർ കർഷകർക്ക്‌ കൈത്താങ്ങാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top