26 April Friday
വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയരും

ഹർ ഘർ തിരംഗ: നാടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബിസിഎം കോളേജിൽ നടന്ന എത്തിനിക് ഷോയിൽ പങ്കെടുത്ത വിദ്യാർഥിനികൾ വിവിധ ദേശങ്ങളിലെ രൂപഭാവത്തിൽ ഫോട്ടോ/ ജിഷ്ണു പൊന്നപ്പൻ

കോട്ടയം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് ജില്ല ഒരുങ്ങി. 13 മുതൽ 15 വരെയാണ് ദേശീയ പതാക ഉയർത്തുക. ജനപ്രതിനിധികൾ,  കലക്ടർ തുടങ്ങിയ പ്രമുഖരും വസതികളിൽ ദേശീയ പതാക ഉയർത്തും.
 സർക്കാർ/അർധ സർക്കാർ/ സ്വയം ഭരണസ്ഥാപനങ്ങൾ/ഓഫീസുകൾ സ്വകാര്യ/സംഘടനാ കാര്യാലയങ്ങൾ എന്നിവിടങ്ങളിലും ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് ഓഫീസിന്റെ/സ്ഥാപനത്തിന്റെ/കെട്ടിടത്തിന്റെ പ്രധാനഭാഗത്ത്‌ ദേശീയ പതാക സ്ഥാപിക്കാവുന്നതാണെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ആഗസ്‌ത്‌  13നും 14നും പതാക  താഴ്ത്തേണ്ടതില്ല. എന്നാൽ 15ന് വൈകിട്ട് ദേശീയ പതാക താഴ്ത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top