13 July Sunday

ഉണ്ണികൃഷ്ണന്റെ സത്യസന്ധത; 
അനീഷിന് അരലക്ഷം തിരിച്ചുകിട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കളഞ്ഞുകിട്ടിയ പണം ഉണ്ണികൃഷ്ണൻ അനീഷിന്‌ കൈമാറുന്നു

കറുകച്ചാൽ 
ഉണ്ണികൃഷ്ണന്റെ സത്യസന്ധതയിൽ ഗ്യാസ് ഏജൻസി ജീവനക്കാരൻ അനീഷിന്‌ തിരികെ ലഭിച്ചത് അരലക്ഷം രൂപ. നെടുംകുന്നം പഞ്ചായത്ത് 14-ാം വാർഡ് തൊട്ടിക്കൽ ടി ആർ ഉണ്ണികൃഷ്ണനാണ്‌ 50,000 രൂപ തിരികെനൽകിയത്. കലക്‌ഷൻതുകയായ 50,000 രൂപ വെള്ളി പുലർച്ചെ ഓഫീസിൽ അടയ്‌ക്കുവാൻ ബൈക്കിൽ പോകുന്നവഴിയാണ് നഷ്ടപ്പെട്ടത്. പുല്ല് വെട്ട്‌ തൊഴിലാളിയായ ഉണ്ണികൃഷ്ണൻ ഓട്ടോറിക്ഷയിൽ ജോലിക്കുപോകുമ്പോൾ റോഡിൽ  പൊതിക്കെട്ട് കിടക്കുന്നത് കണ്ടു. 
ഈ വിവരം പഞ്ചായത്തംഗം ജോ ജോസഫിനെ വിളിച്ചറിയിച്ചു. പണം നഷ്ടപ്പെട്ടതറിഞ്ഞ് അനീഷും പിന്നാലെ എത്തി. ജോ ജോസഫിന്റെ സാന്നിധ്യത്തിൽ ഉണ്ണികൃഷ്‌ണൻ  പണം കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top