29 March Friday

തിയറ്റർ ഇന്ന്‌ തുറക്കും, 
പ്രവേശനം പ്രോട്ടോകോൾ പ്രകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021
കോട്ടയം
കോവിഡ് ദുരിതകാലത്ത് ഇരുട്ടിലാണ്ട ചലച്ചിത്രമേഖലയ്‌ക്ക്‌ ആശ്വാസം പകർന്ന്‌ ബുധനാഴ്‌ച തിയറ്ററുകൾ തുറക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്നാണ്‌ കേരളത്തിൽ സിനിമാകൊട്ടകകൾ ഒന്നാകെ അടച്ചുപൂട്ടിയത്‌. തുടർന്ന്‌ ചില സിനിമകൾ ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്‌തെങ്കിലും സിനിമ വ്യവസായത്തിന്‌ അത്‌ ആശ്വാസമായില്ല. 
പത്ത് മാസങ്ങൾക്ക് ഇപ്പുറം ചലച്ചിത്രമേഖലയിലെ പ്രതിസന്ധികൾക്കെല്ലാം പരിഹാരം കണ്ടെത്തി, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം‌ വന്നതോടെ സിനിമാലോകം വീണ്ടും പ്രതീക്ഷയോടെ കൺതുറക്കുകയാണ്‌. ഉടൻ റിലീസ് ആകാൻ കാത്തിരിക്കുന്നത് സൂപ്പർ സ്റ്റാറുകളുടെ വമ്പൻ ഹിറ്റുകളാണ്‌. ആദ്യമെത്തുന്നത്‌ മലയാളികൾക്കും പ്രിയങ്കരനായ വിജയ്‌യുടെ ‘മാസ്റ്റർ’ ആണ്‌. കോട്ടയം ഉൾപ്പെടെ എല്ലാ തിയറ്ററുകളിലും കോവിഡ്‌ പ്രോട്ടോകോളിന്‌ വിധേയമായി 50 ശതമാനം പ്രേക്ഷകർക്കാണ്‌ പ്രവേശനം അനുവദിക്കുക. തിയറ്ററുകളിലെ ശുചീകരണമുൾപ്പെടെയുള്ള ക്രമീകരണം ചൊവ്വാഴ്‌ച പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top