25 April Thursday
ഇന്ന്‌ മുതൽ ട്രെയിന്‍ നിയന്ത്രണം

ഐലന്‍ഡ് , പരശുറാം, 
ജനശതാബ്ദി, വേണാട് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022
കോട്ടയം
ഏറ്റുമാനൂർ-–- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണത്തിന്റെ ഭാഗമായി നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചു വിടും. വ്യാഴം മുതൽ  28 വരെയാണ് രണ്ടാംഘട്ട നിയന്ത്രണം .
20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്‌സ്‌പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. പാലരുവി എക്‌സ്‌പ്രസ് 23, 24, 25, 27 തീയതികളിൽ വൈകിട്ട് 5.20നു മാത്രമേ പാലക്കാടുനിന്നും പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടും. ശബരി എക്‌സ്‌പ്രസ് ഭാഗികമായി റദ്ദാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top