18 September Thursday
വിലക്കയറ്റം സൃഷ്ടിച്ച്‌ ജിഎസ്‌ടി

പ്രതിഷേധം ആളിക്കത്തിച്ച്‌ എൽഡിഎഫ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
കോട്ടയം
ജിഎസ്‌ടി പരിഷ്‌കാരങ്ങളിലൂടെ നിത്യോപയോഗ സാധനങ്ങൾക്ക്‌ വിലക്കയറ്റമുണ്ടാക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ മാർച്ച്‌. സാധാരണക്കാരെ കൂടുതൽ സാമ്പത്തിക പ്രയാസങ്ങളിലേക്ക്‌ തള്ളിയിടുന്ന കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ്‌ കോട്ടയം ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിലേക്ക്‌ മാർച്ച്‌ നടത്തിയത്‌.
  മാർച്ച്‌ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്‌ഘാടനംചെയ്‌തു. എൽഡിഎഫ്‌ ജില്ലാ കൺവീനർ ടി ആർ രഘുനാഥൻ അധ്യക്ഷനായി. കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, ജനതാദൾ എസ്‌ ജില്ലാ പ്രസിഡന്റ്‌ എം ടി കുര്യൻ, എൻസിപി ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ, കോൺഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്‌ ഔസേപ്പച്ചൻ തകിടിയേൽ, ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മാത്യൂസ്‌ ജോർജ്‌, കേരള കോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ്‌ സാജൻ ആലക്കളം,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, അഡ്വ. റെജി സഖറിയ, ഏരിയ സെക്രട്ടറി ബി ശശികുമാർ, എൽഡിഎഫ്‌ നേതാക്കളായ സി കെ ശശിധരൻ, വി കെ സന്തോഷ്‌കുമാർ, ആർ സുശീലൻ, പി എസ്‌ പുഷ്‌പമണി, പി കെ കൃഷ്‌ണൻ, പി കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, ബെന്നി ചീരഞ്ചിറ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top