29 March Friday
വസ്ത്രം ഉദ്ഘാടനം 31ന്

കുഞ്ചാക്കോ ബോബൻ എൻസിഎസ് വസ്ത്രം ബ്രാൻഡ് അംബാസിഡർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
കോട്ടയം 
കോട്ടയം നഗരത്തിൽ ആരംഭിക്കുന്ന ‘എൻസിഎസ് വസ്ത്രം’ ഷോറൂമിന്റെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. ഹോട്ടൽ അർക്കാഡിയയിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ  ബ്രാൻഡ് അംബാസിഡറായുള്ള കരാർ ഏറ്റുവാങ്ങി. എൻസിഎസ് വസ്ത്രം ചെയർമാൻ എൻ എം രാജു, ഡയറക്ടർമാരായ അലൻ ജോർജ്, പ്രിൻസി അലൻ എന്നിവർ  പങ്കെടുത്തു.  
    31 ന് പകൽ 11.30ന്‌ സിഎംഎസ് കോളേജിന് സമീപമാണ് എൻസിഎസ് വസ്ത്രം പ്രവർത്തനം ആരംഭിക്കുന്നത്. സിനിമാ താരങ്ങളായ  കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ്, അനു സിതാര, മിയ ജോർജ് എന്നിവർചേർന്ന്‌ ഉദ്ഘാടനംനിർവഹിക്കും.  
കുഞ്ചാക്കോ ബോബൻ ആദ്യമായാണ്  ടെക്‌സ്‌റ്റൈൽ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. വിശ്വസ്തതയും പാരമ്പര്യവുമുള്ള സ്ഥാപനം എന്ന നിലയിലാണ് ബ്രാൻഡ് അംബാസിഡറായതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. വസ്ത്രം എന്ന ബ്രാൻഡിന് വിശ്വാസ്യത ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
42 വർഷത്തിലേറെയായി ബാങ്കിങ്‌, ഓട്ടോ മൊബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാന്റേഷൻ, പബ്ലിഷിങ്‌ തുടങ്ങി വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന എൻസിഎസ് ഗ്രൂപ്പ് 2019-ൽ തിരുവല്ലയിലാണ് എൻസിഎസ് വസ്ത്രത്തിന്റെ ആദ്യ ഷോറൂം ആരംഭിക്കുന്നത്. ഏറ്റവും മികച്ച തുണിത്തരങ്ങൾ ഉപഭോക്താവിന് നൽകുകയാണ് ലക്ഷ്യം. കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്ന ഫാമിലി ഷോപ്പിങ്‌ ഡെസ്റ്റിനേഷൻ എന്ന ആശയവുമായാണ്‌ 60,000 ചതുരശ്രയടി വിശാലതയിൽ രണ്ടാമത്തെ ഷോറൂം കോട്ടയത്ത് ഒരുങ്ങുന്നത്‌. ഫാഷൻ സങ്കൽപ്പങ്ങൾക്കനുസൃതമായി പ്രിൻസി അലന്റെ നേതൃത്വത്തിൽ ഡിസൈനർ സ്റ്റുഡിയോ പ്രവർത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top